ചേട്ടന്‍-അനിയന്‍ എന്നതിലുപരി ഞങ്ങള്‍ രണ്ടും നല്ല സുഹൃത്തുക്കളാണ്;ബിജുസോപാനത്തെക്കുറിച്ച് മനസ് തുറന്ന് ബിനോജ്!
ഉപ്പും മുളകും പരമ്ബരയിലും ജീവിതത്തിലും ബിജു സോപാനത്തിന്റെ സ്വന്തം സഹോദരനാണ് ബിനോജ്. ഇരുവരും ശരിക്കും ചേട്ടനും അനിയനുമാണെന്ന് അധികപേര്‍ക്കും അറിയാത്ത കാര്യമാണ്.ഇപ്പോളിതാ ബിജു സോപാനത്തെക്കുറിച്ചും ഉപ്പും മുളകിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും തുറന്നു പറയുകയാണ് ബിനോജ്.ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാലുവിന്റെ അനിയന്‍ മനസുതുറന്നത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കര കുളത്തൂരാണ് ഇരുവരുടെയും സ്വദേശം. തന്നെക്കാളും അഞ്ച് വയസ്സ് മുത്തതാണ് ചേട്ടനെന്ന് ബിനോജ് പറയുന്നു. എന്നേക്കാളും മൂത്തതാണെങ്കിലും ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും എടാ പോടാ ബന്ധമാണുളളതെന്നും നടന്‍ പറഞ്ഞു. ചേട്ടന്റെ സുഹൃത്തുക്കള്‍ എല്ലാം എന്റെയും സുഹൃത്തുക്കളായിരുന്നു. ചേട്ടന്‍-അനിയന്‍ എന്നതിലുപരി ഞങ്ങള്‍ രണ്ടും നല്ല സുഹൃത്തുക്കളാണ്.
ഉപ്പും മുളകുമായി ചെറിയ സാമ്യതകള്‍ ഉണ്ട് തന്റെ ജീവിതത്തിനെന്നും നടന്‍ പറയുന്നു. പരമ്ബരയിലെ എന്റെ അച്ഛന്റെ പേര് മാധവന്‍ തമ്ബി എന്നും ഭാര്യയുടെ പേര് അഞ്ജന അഞ്ജു എന്നുമാണ്. ജീവിതത്തിലും ഇതേ പോലെ തന്നെയാണ് അച്ഛന്റെയും ഭാര്യയുടെയും പേരുകള്‍. ചേട്ടനെ പോലെ നാടകങ്ങളിലൊന്നും താന്‍ അഭിനയിച്ചിരുന്നില്ലെന്ന് ബിനോജ് പറയുന്നു.
എന്നാല്‍ സോപാനത്തിന്റെ നാടകങ്ങളെല്ലാം കാണാറുണ്ടായിരുന്നു. അങ്ങനെ സോപാനത്തില്‍ ഉളളവരെയെല്ലാം എനിക്കും അറിയാം. അഭിനയ മോഹം ഒന്നും മുന്‍പുണ്ടായിരുന്നില്ലെന്നും നടന്‍ പറയുന്നു. യാദൃശ്ചികമായിട്ടാണ് പരമ്ബരയിലേക്ക് എത്തിപ്പെട്ടത്. ഒരിക്കല്‍ ഫിലിം ഫെസ്റ്റിവല്‍ സമയത്ത് ഉപ്പും മുളകും സ്‌ക്രിപ്റ്റ് റൈറ്റായ കണ്ണന്‍ ചേട്ടനോട്(സുരേഷ് ബാബു) എനിക്കും ഒന്ന് തല കാണിക്കമല്ലോ എന്ന് ആഗ്രഹം പറഞ്ഞിരുന്നു.
അപ്പോള്‍ തല കാണിച്ചാല്‍ മാത്രം മതിയോ? ഒന്ന് രണ്ട് വാക്കുകള്‍ കൂടി പറയേണ്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹേയ് അതൊന്നും വേണ്ടായെന്ന് ഞാന്‍ പറഞ്ഞു. പിന്നീടാണ് അദ്ദേഹം ഉപ്പും മുളകിലേക്ക് എന്നെ വിളിച്ചത്. ആദ്യം ഒരുപാട് പ്രാവശ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് എനിക്ക് സുരേന്ദ്രന്‍ തമ്ബി ആകേണ്ടി വന്നു.
ആദ്യം നല്ല പേടി ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണ കൊണ്ട് ആത്മവിശ്വാസം കൂടിയെന്നും നടന്‍ പറഞ്ഞു. സിനിമാ മോഹം എല്ലാവരെയും പോലെ തനിക്കും ഉണ്ടെന്നും നടന്‍ പറയുന്നു. ഇടയ്ക്ക് ചില ഓഫറുകള്‍ വന്നിരുന്നു. പക്ഷേ അപ്പോഴാണ് ലോക് ഡൗണ്‍ വന്നത്.
ദൈവം സഹായിച്ച് ഇതൊക്കെ മാറുമ്ബോള്‍ അവര്‍ വിളിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ചേട്ടന്‍ അങ്ങനെ എല്ലാ കാര്യങ്ങളിലും ഉപദേശിക്കാറില്ലെന്നും നടന്‍ പറഞ്ഞു. അഭിനയം എന്നത് അറിഞ്ഞു ചെയ്യേണ്ട കാര്യം ആണെന്നാണ് അദ്ദേഹം പറഞ്ഞ് തരിക. കഥാപാത്രത്തെ കണ്ട് മനസിലാക്കി ഉള്‍ക്കൊണ്ടുകൊണ്ട് ചെയ്യാന്‍ പറയാറുണ്ട്. നടന്‍ പറഞ്ഞു.
about binoj uppum mulakum
