Malayalam
കൊറോണ കാരണം അല്ല ബിഗ്‌ബോസ് നിർത്തിയത്.. മുളകു പൊടി തേച്ചത് മനപ്പൂർവ്വം.. നോട്ടമിട്ടത് മറ്റൊരാളെ …
കൊറോണ കാരണം അല്ല ബിഗ്‌ബോസ് നിർത്തിയത്.. മുളകു പൊടി തേച്ചത് മനപ്പൂർവ്വം.. നോട്ടമിട്ടത് മറ്റൊരാളെ …
ബിഗ്‌ബോസ് സീസൺ 2 വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്. ബിഗ്‌ബോസ് ഹൗസിൽ നടന്നത് സംഭവബഹുലമായ കാര്യങ്ങളായിരുന്നു.പ്രേക്ഷകർ ഒട്ടും പ്രേതീക്ഷിക്കാത്ത നിമിഷങ്ങളിലൂടെയാണ് പരിപാടി പോയത്.ഏറ്റവും ശക്തനായ മത്സരാർത്ഥി,ഒരുപാട് പ്രേക്ഷക പിന്തുണയുള്ള വ്യക്തി രജിത് കുമാർ, ബിഗ്‌ബോസിൽ നിന്നും പുറത്തായപ്പോൾ അത്തിനോട് പ്രേക്ഷകർ പ്രതികരിച്ചത് വളരെ രോക്ഷാകുലരായാണ്.ബിഗ്‌ബോസ് നൽകിയ ടാസ്കിനിടയിൽ രജിത് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതാണ് പ്രശനത്തിന് കാരണം .ഇതിനെത്തുടർന്ന് ബിഗ്‌ബോസിൽ നിന്നും രജിത്തിനെ പുറത്താക്കുകയായിരുന്നു.എന്നാൽ ഇപ്പോൾ ബിഗ്‌ബോസിൻ നടന്ന സംഭവത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്ത വന്നിരിക്കുകയാണ് രജിത് കുമാർ.
രേക്ഷമയുടെ കണ്ണിൽ മുളക് തേച്ചതിനെ പറ്റി രജിത് പറയുന്നത് ഇങ്ങനെ ..
അറിഞ്ഞ് കൊണ്ട് തന്നെയായിരുന്നു അത് ചെയ്തത്. രേഷ്മയെയായിരുന്നില്ല ലക്ഷ്യമാക്കിയത്. ബീറ്റ്‌റൂട്ടും പച്ചമുളകും താന്‍ ബാഗില്‍ എടുത്ത് വെച്ചിരുന്നു. ക്ലാസിലെ വികൃതിക്കാരനായ കുട്ടിക്കാണ് പോയിന്റെന്ന് പറഞ്ഞത് എല്ലാവരും കേട്ടതല്ലേ, രഘുവിനോടും ഷാജിയോടും വഴക്കുണ്ടാക്കണം ഒന്ന് റെഡിയായിക്കോയെന്ന് പറഞ്ഞിരുന്നു. അസംബ്ലിയില്‍ അപമാനിച്ച കുട്ടിയുടെ മാനസികാവസ്ഥയിലേക്ക് മാറുകയായിരുന്നു. ക്യാരക്ടറായി മാറുകയായിരുന്നു താന്‍.
മുഴുവന്‍ പേരോടും ആത്മാര്‍ത്ഥ സ്‌നേഹമാണ്. ദേഷ്യവും വെറുപ്പുമൊന്നുമില്ല. കൊറോണ കൊണ്ടാണ് ബിഗ് ബോസ് സീസണ്‍ 2 പൂട്ടിയതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും രജിത് കുമാര്‍ തുറന്നടിച്ചിരുന്നു. കൊറോണയാണെങ്കില്‍പ്പോലും ക്വാറന്റൈനില്‍ അവിടെ നിര്‍ത്താമായിരുന്നു. ഉറപ്പായും 100 ദിനം തികയ്ക്കാമായിരുന്നു. പലരും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു.
about bigboss malayalam
