Connect with us

മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരിയായ വാര്യര്‍; ആ കഥാപാത്രത്തിന് പിന്നിലെ അറിയാക്കഥ മലയാളികൾ അറിയണം

Malayalam

മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരിയായ വാര്യര്‍; ആ കഥാപാത്രത്തിന് പിന്നിലെ അറിയാക്കഥ മലയാളികൾ അറിയണം

മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരിയായ വാര്യര്‍; ആ കഥാപാത്രത്തിന് പിന്നിലെ അറിയാക്കഥ മലയാളികൾ അറിയണം

ദേവാസുരത്തിലെ വാര്യരെ മലയാളികൾ അങ്ങനെയൊന്നും മറക്കില്ല; ഇന്നസെന്റിന്റെ കരിയറിലെ വേറിട്ട കഥാപാത്രമായിരുന്നു വാര്യർ എന്നാൽ ആ വേഷത്തിലേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍ ആയിരുന്നുവെന്ന് ഇന്നസെന്റ് പറയുന്നു. വനിതയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

ഒരിക്കല്‍ ഞാനും മോഹന്‍ലാലും കോഴിക്കോട്ട് ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. കോഴിക്കോട് മഹാറാണി ഹോട്ടലിലാണ് ഞങ്ങള്‍ താമസിക്കുന്നത്. ഷൂട്ടിങ് ഇല്ലാത്ത ഒരിടവേളയില്‍ മോഹന്‍ലാല്‍ പറഞ്ഞു. ഐ. വി. ശശിയുടെ പുതിയൊരു സിനിമ വരുന്നുണ്ട്. അതില്‍ നല്ലൊരു കഥാപാത്രമുണ്ട്. ഒരു വാര്യരാണ് കഥാപാത്രം. ഇന്നസെന്റ് ആ കഥാപാത്രം ചെയ്യണം.’

മോഹന്‍ലാല്‍ പറഞ്ഞ കഥാപാത്രത്തോട് ഞാനെന്തോ വലിയ താത്പര്യം കാണിച്ചില്ല. അത് മനസിലാക്കിയതുകൊണ്ടാവണം മോഹന്‍ലാല്‍ എന്നെ മുറിയിലേക്കു വിളിപ്പിച്ചു. എന്നിട്ടു പറഞ്ഞു. ‘ഈ സിനിമ കൂടി കഴിഞ്ഞ് ഇനി ഇരിങ്ങാലക്കുടയ്ക്കു പോയാല്‍ മതി.’ എന്നിട്ട് ഒരു സ്ക്രിപ്റ്റ് എന്നെ ഏല്‍പ്പിച്ചു.

ഞാന്‍ ആ സ്ക്രിപ്റ്റ് മുഴുവന്‍ വായിച്ചു. ‘ദേവാസുരം’ എന്നായിരുന്നു ആ സിനിമയുടെ പേര്. അതിലെ വാര്യരെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ‘ഞാന്‍ മോഹന്‍ലാലിനോടു പറഞ്ഞു; വാര്യരെ ഞാന്‍ ചെയ്യാം…’ അങ്ങനെയാണ് മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരിയായ വാര്യര്‍ ദേവാസുരത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആ സിനിമയുടെ രണ്ടാം ഭാഗത്തിലും വാര്യരുണ്ട്. പ്രായം കുറച്ചു കൂട്ടി. ശബ്ദത്തില്‍ കൂടുതല്‍ പതര്‍ച്ച കൊടുത്താണ് രാവണപ്രഭുവില്‍ അഭിനയിച്ചത്.

ഇന്നും ദേവാസുരം കാണുമ്ബോള്‍ ഞാന്‍ മനസു കൊണ്ട് മോഹന്‍ലാലിന് നന്ദി പറയും. അദ്ദേഹം നിര്‍ബന്ധിച്ചതുകൊണ്ടാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. ആ സിനിമ ഒഴിവാക്കിയിരുന്നെങ്കില്‍ അതൊരു വലിയ നഷ്ടമാകുമായിരുന്നു എന്റെ ജീവിതത്തില്‍. അദ്ദേഹം വ്യക്തമാക്കി.

More in Malayalam

Trending