Connect with us

ജനങ്ങളുടെ കുത്ത് വാക്കുകളും, സൈബർ ആക്രമണവും നേരിടാൻ വയ്യ; ഒടുവിൽ ഭാമയ്ക്ക് അത് തന്നെ ചെയ്യേണ്ടി വന്നു

Malayalam

ജനങ്ങളുടെ കുത്ത് വാക്കുകളും, സൈബർ ആക്രമണവും നേരിടാൻ വയ്യ; ഒടുവിൽ ഭാമയ്ക്ക് അത് തന്നെ ചെയ്യേണ്ടി വന്നു

ജനങ്ങളുടെ കുത്ത് വാക്കുകളും, സൈബർ ആക്രമണവും നേരിടാൻ വയ്യ; ഒടുവിൽ ഭാമയ്ക്ക് അത് തന്നെ ചെയ്യേണ്ടി വന്നു

നടി ഭാമയ്ക്കെതിരേ സൈബർ ആക്രമണം. നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയതിന് പിന്നാലെയാണ് താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കടുത്ത വിമർശനവും സൈബർ ആക്രമണവും ശക്തമായത്. ഭാമയുടെ ഫേസ്ബുക്ക് പേജില്‍ വ്യാപക പ്രതിഷേധമുയരുകയാണ്. ഇതിനിടെ നടി ഭാമയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ‘ഈ കേസില്‍ എന്റെ സുഹൃത്തിനു അനുകൂലമായി പൂര്‍ണമായ നീതി നടപ്പിലാക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നു’ എന്നാണ് നടി പോസ്റ്റില്‍ കുറിച്ചത്. 2017 ഫെബ്രുവരി 24ലെ ഈ ഫേസ്ബുക്ക് പോസ്റ്റാണ് ഭാമ പിന്‍വലിച്ചത്.

വിമര്‍ശനങ്ങള്‍ക്ക് പുറമെ സെെബര്‍ ആക്രമണം ശക്തമായതോടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ കമന്‍റ് സെക്ഷന്‍ ഭാമ ഡിസേബിള്‍ ചെയ്തു. ഫെയ്സ്ബുക്കില്‍ പോസ്റ്റുകള്‍ക്ക് താഴെ വന്ന ഏതാനും മോശം കമന്റുകള്‍ നടി നീക്കം ചെയ്യുകയും ചെയ്തു.

2017 ല്‍ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച്‌ ഭാമ രംഗത്ത് വന്നിരുന്നു. ‘എന്റെ പ്രിയസുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..’ എല്ലാവരുടെയും നിറഞ്ഞ സ്നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു’- ഇതായിരുന്നു അന്നത്തെ നിലപാട്. എന്നാല്‍ അതിന് വിരുദ്ധമായാണ് ഭാമ മൊഴിമാറ്റിയത്. കൂറുമാറിയതിന് ശേഷം ഭാമയുടെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയും പിന്നീടത് നീക്കം ചെയ്യുകയും ചെയ്തു.

More in Malayalam

Trending

Recent

To Top