Malayalam
വ്യക്തിപരമായി അധിക്ഷേപിച്ച് പോസ്റ്റിട്ടു; ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകൻ ശാന്തിവിള ദിനേശിനെയും പൊക്കും…
വ്യക്തിപരമായി അധിക്ഷേപിച്ച് പോസ്റ്റിട്ടു; ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകൻ ശാന്തിവിള ദിനേശിനെയും പൊക്കും…
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന് ശാന്തിവിള ദിനേശിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. നേരത്തേ സൈബര്‍ സെല്ലില്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്. ഐ പി സി 354 വകുപ്പ് പ്രകാരം ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ ശാന്തിവിള ദിനേശ് തന്റെ പേരുപറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി ഭാഗ്യലക്ഷ്മി പലതവണ ആരോപിച്ചിരുന്നു.
കൂടാതെ വ്യക്തിപരമായി അധിക്ഷേപിച്ച് പോസ്റ്റിട്ടതിനെതിരെ നേരത്തെ ഭാഗ്യലക്ഷ്മി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ശാന്തിവിള ദിനേശിന്റെ യൂ ട്യൂബ് ചാനല്‍ വഴിയാണ് തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് പരാതിയില്‍ ഭാഗ്യലക്ഷ്മി പറയുന്നു. ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് ശാന്തിവിള ദിനേശ് ഈ വീഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു.
യുട്യൂബ് വീഡിയോയിലൂടെയും മറ്റ് സാമൂഹി മാധ്യമങ്ങളിലൂടെയും സാമൂഹിക, സാംസ്കാരിക സിനിമാരംഗത്തെ സ്ത്രീകളെ അപമാനിച്ച വിജയ് പി.നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയും മാപ്പ് പറയിക്കുകയും ചെയ്തിരുന്നു. അതിന്റെ ദൃശ്യങ്ങളില്‍ അടുത്തത് ശാന്തിവിള ദിനേശ് എന്ന ഒരുത്തനാണ്, അവനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
വിജയ് പി നായര്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡ്വൈസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതിനാലാണ് കയ്യേറ്റം ചെയ്തതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. നിലവില്‍ ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയ് പി നായര്‍ക്കെതിരെയും വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മി, ദിയ സന എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
about bhagyalakshmi
