Malayalam
ശ്രദ്ധേയമായ വേഷത്തിൽ ഞാനും; കൂടത്തായി സീരിയലിൽ മല്ലിക സുകുമാരൻ എത്തുന്നു
ശ്രദ്ധേയമായ വേഷത്തിൽ ഞാനും; കൂടത്തായി സീരിയലിൽ മല്ലിക സുകുമാരൻ എത്തുന്നു
Published on
കൂടത്തായി സീരിയലിൽ താനുമുണ്ടെന്ന് നടി മല്ലിക സുകുമാരൻ. സംപ്രേക്ഷണം ആരംഭിക്കുന്നു…. ഫ്ലവേഴ്സ് ചാനലിൽ… എല്ലാ ദിവസവും രാത്രി 9 മണിക്ക്….. ചലച്ചിത്ര പരമ്പര…” കൂടത്തായ്”… ശ്രദ്ധേയമായ വേഷത്തിൽ ഞാനും…. കാണുക….സഹകരിക്കുക…. സ്നേഹപൂർവ്വം മല്ലികാ സുകുമാരൻ”, എന്ന പോസ്റ്റിലൂടെയാണ് മല്ലിക സന്തോഷ വാർത്ത പങ്കിട്ടത്.
കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സീരിയലാക്കുവെന്നുള്ള വാർത്ത മാധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്ക് ഇടം വെച്ചിരുന്നു . പരമ്പരയിൽ ചലച്ചിത്ര താരം മുക്ത ജോർജാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
.
പരമ്പരയ്ക്കെതിരായ കേസിൽ കഴിഞ്ഞ ദിവസമാണ് കോടതി വിധി എത്തുന്നത്. കൂടത്തായി സ്വദേശി മുഹമ്മദ് ആണ് ഹര്‍ജി നൽകിയത്. സീരിയൽ സംപ്രേഷണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് വീണ്ടും പരമ്പരയുടെ സംപ്രേക്ഷണം ആരംഭിക്കുന്നത്.
Continue Reading
You may also like...
Related Topics:Mallika Sukumaran
