Connect with us

എന്നെ അവർ കൊന്നുകളയും;ഇന്നലെ ഒരു സംഘം രാത്രി 1 :30 ന് വീട്ടിൽ അതിക്രമിച്ച്‌ കയറി..മരിക്കുന്നതിന് മുൻപ് എനിക്ക് ആ സത്യം വെളിപ്പെടുത്തണം!

Malayalam

എന്നെ അവർ കൊന്നുകളയും;ഇന്നലെ ഒരു സംഘം രാത്രി 1 :30 ന് വീട്ടിൽ അതിക്രമിച്ച്‌ കയറി..മരിക്കുന്നതിന് മുൻപ് എനിക്ക് ആ സത്യം വെളിപ്പെടുത്തണം!

എന്നെ അവർ കൊന്നുകളയും;ഇന്നലെ ഒരു സംഘം രാത്രി 1 :30 ന് വീട്ടിൽ അതിക്രമിച്ച്‌ കയറി..മരിക്കുന്നതിന് മുൻപ് എനിക്ക് ആ സത്യം വെളിപ്പെടുത്തണം!

ബാലഭാസ്കറിന്റെ മരണത്തില്‍ നിര്‍ണ്ണയാക വെളിപ്പെടുത്തലുമായി സോബി ജോര്‍ജ് കലാഭവന്‍. ബാലഭാസ്കര്‍ കേസില്‍ തന്‍ മാക്സിമം പിടിച്ച്‌ നില്‍ക്കുകയാണെന്നും ഇനിയും എത്ര ദിവസം കൂടി ഉണ്ടാകും എന്ന് തനിക്ക് അറിയില്ലെന്നും സോബി ജോര്‍ജ് കലാഭവന്‍ പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് സോബി ഈ കാര്യങ്ങള്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം………………………….

ബാലഭാസ്കര്‍ കേസില്‍ ഞാന്‍ മാക്സിമം പിടിച്ച്‌ നില്‍ക്കുകയാണ് ഇനിയും എത്ര ദിവസം കൂടി ഉണ്ടാകും എന്ന് എനിക്ക് അറിയില്ല. പല പല ഭീഷണികളും , ഇന്നലെ ഒരു സംഘം രാത്രി 1 :30 ന് അതിക്രമിച്ച്‌ കയറി. ചെറുത്ത് നില്‍ക്കും എന്ന് കണ്ട അവര്‍ വാഹനത്തില്‍ കയറി പോയി.

അപകടസ്ഥലത്ത് ഞന്‍ കണ്ട ഒരാളും, ഇസ്രായേലില്‍ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനിയുടെ നിര്‍ദ്ദേശപ്രകാരം മൊഴിമാറ്റി പറയിക്കുന്നതിന് വേണ്ടി എന്നെ മൂന്ന് തവണ കണ്ടവരില്‍ പെട്ട ഒരാളും ഇന്ന് NIA കസ്റ്റഡിയില്‍ ആണ്. ഈ മീഡിയേറ്റര്‍ കസ്റ്റഡിയില്‍ ആയതോടെ ഈ സ്ത്രീ എനിക്കെതിരെ പല തരത്തിലുള്ള നീക്കങ്ങളും നടത്തുകയാണ്. ഇവര്‍ പിടിക്കപ്പെടുമെന്ന് ഈ സ്ത്രീയ്ക്ക് ഉറപ്പായി കഴിഞ്ഞു. അതിനാല്‍ എന്നെ എന്തെങ്കിലും രീതിയില്‍ ഇല്ലാതാക്കുവനാണ് ഈ സ്ത്രീ ഇപ്പോള്‍ ശ്രമിക്കുന്നത്. എനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഈ സ്ത്രീയായിരിക്കും അതിന് പിന്നില്‍.

മരണത്തെ എനിക്ക് ഒരിക്കലും ഭയമില്ല. എന്നാല്‍ ബാലുവിന്റെ കേസില്‍ ഞാന്‍ അന്വേഷണ സംഘത്തോടെ പറയുവാന്‍ ബാക്കി വെച്ച കാര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ മൊഴി ഒന്ന് രേഖപ്പെടുത്തുവാന്‍ ഒരു അവസരം ഉണ്ടായാല്‍ മതി. അത് പറയാതെ ഞാന്‍ കടന്ന് പോയാല്‍ പിന്നെ ഈ കേസ് ലക്ഷ്യസ്ഥാനത്ത് എത്തത്തെ തീരും.

CBI ക്ക് മൊഴികൊടുക്കുവാന്‍ നീ ഉണ്ടാകില്ല എന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. അതിന് മുന്‍പ് എന്റെ മൊഴി രേഖപ്പെടുത്തുവാനോ എന്നെ ബ്രെയിന്‍ മാപ്പിങ്ങിന് വിദേയനാക്കുവാനോ ഉള്ള നടപടി ക്രമങ്ങള്‍ മീഡിയയുടെ ഭാഗത്ത് നിന്ന് മാക്സിമം ചെയ്ത തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഞാന്‍ ഇപ്പോഴും ഉറച്ച്‌ പറയുന്നു ബാലുവിന്റെ മരണം ഇന്ത്യ കണ്ടത്തില്‍ വെച്ച്‌ ഏറ്റവും ആസൂത്രിതമായ ഒരു കൊലപാതകകം ആയിരുന്നു എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തും.

വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്‍റെ മരണത്തിന്‍റെ അന്വേഷണ ചുമതല സിബിഐയ്ക്ക് വിട്ടതിന് പിന്നാലെ അപകട സമയത്ത് വണ്ടിയോടിച്ചത് താനല്ലെന്ന് ആരോപിച്ചുകൊണ്ട് ഡ്രൈവർ അർജുൻ രംഗത്ത വന്നിരിക്കുകയാണ്. അപകടസമയത്ത് ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്നും ആവശ്യപ്പെട്ട് അര്‍ജുന്‍ കോടതിയെ സമീപിച്ചു.ബാലഭാസ്‌കറിന്റെ കുടുംബത്തെ എതിര്‍ കക്ഷിയാക്കിയാണ് അര്‍ജുന്റെ ഹര്‍ജി.എന്നാല്‍ അപകടമുണ്ടായ സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്‍ജുന്‍ ആണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
അര്‍ജുന് തലയ്ക്ക് പരിക്കേറ്റത് മുന്‍ സീറ്റില്‍ ഇരുന്നതിനാലാണെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം. ബാലഭാസ്‌കര്‍ പിന്‍സിറ്റില്‍ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അര്‍ജുനാണ് കാറോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും.

ABOUT BALABHASKER

Continue Reading
You may also like...

More in Malayalam

Trending

Recent

To Top