Malayalam
നുണ പരിശോധനയ്ക്ക് തയ്യാറെന്ന് അർജുൻ ..അപ്പൊ ലക്ഷ്മി എന്തിന് കള്ളം പറഞ്ഞു? തെളിവുകൾ സി ബി ഐക്ക് കളി മാറുന്നു,ഇനി പൂട്ട് വീഴും
നുണ പരിശോധനയ്ക്ക് തയ്യാറെന്ന് അർജുൻ ..അപ്പൊ ലക്ഷ്മി എന്തിന് കള്ളം പറഞ്ഞു? തെളിവുകൾ സി ബി ഐക്ക് കളി മാറുന്നു,ഇനി പൂട്ട് വീഴും
മലയാളികളുടെ തീരാ നൊമ്പരമാണ് വയലിനിസ്റ്റ് ബാലഭാസ്കർ.അദ്ദേഹത്തിന്റെ മരണവിവരം ഒരു ഞെട്ടലോടെയാണ് മലയാളികൾ കേട്ടറിഞ്ഞത് .എന്നാൽ ഇതുവരെയും ബാലഭാസ്കറിന്റെ മരണത്തിന് കരണമായവരെ കണ്ടെത്താൻ പോലീസിനോ സിബിഐക്കോ കഴിഞ്ഞിട്ടില്ല എന്നുള്ളത് വേദനയുളവാക്കുന്നു.ഇപ്പോളിതാ
തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ എന്‍ ഐ എയും കസ്റ്റംസും നടത്തുന്ന അന്വേഷണത്തിന് പുറമേ സി ബി ഐയും ഏറ്റെടുക്കുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത് .. ബാലഭാസ്ക്കറിന്റെ മരണം അന്വേഷിക്കുന്ന സി ബി ഐ സംഘമാണ് തിരുവനന്തപുരം സ്വര്‍ണ്ണ കടത്തിന്റെ പിന്നാമ്പുറം ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെടുത്തി അന്വേഷിക്കുന്നത്.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡ്രൈവർ അര്‍ജുനനെ നുണപരിശോധനക്ക് വിധേയനാക്കാനും ആലോചനയുണ്ട്. .ഒപ്പം ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ ഒരിക്കല്‍ കുടി ചോദ്യം ചെയ്യാനും സി ബി ഐ സംഘം തീരുമാനിച്ചു.സ്വപ്നയുടെ സ്വര്‍ണ്ണക്കടത്തും ബാലഭാസ്കറിന്റെ അപകടവും തമ്മില്‍ ബന്ധമുണ്ടെന്നാണ് സി ബി ഐ പ്രാഥമികമായി കരുതുന്നത്.
താന്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് ഡ്രൈവര്‍ അര്ജ്ജുന് സിബിഐയോട് വ്യക്തമാക്കി. നുണ പരിശോധനക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നിന്ന് കാര്‍ ഓടിച്ചത് ബാലഭാസ്കറാണ്. താന്‍ പിന്നിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നെന്നും മൊഴി നല്കി. തനിക്ക് പറ്റിയ പരിക്കുകളുടെ ചിത്രങ്ങളും അര്ജുന് സിബിഐ സംഘത്തിന് കൈമാറി. ചിത്രങ്ങള്‍ കണ്ടാല്‍ വാഹനം ഓടിച്ചത് അര്ജുന് അല്ലെന്ന് തോന്നും.
തൃശ്ശൂരില്‍ സിബിഐ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അര്ജൂനന് ഇക്കാര്യം വ്യക്തമാക്കിയത് . രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. തിരുവനന്തപുരം സിബിഐ എസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. അപകടം ഉണ്ടായ വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നുണ്ട്. താനല്ല വണ്ടി ഓടിച്ചതെന്നാണ് അര്ജുന് ആവര്‍ത്തിച്ച് പറയുന്നത്. ഇതില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്തത്. നുണ പരിശോധനക്ക് തയാറായതോടെയാണ് കൂടുതല്‍ പ്രതിസന്ധിയുണ്ടായത്.
നേരത്തെ ക്രൈം ബ്രാഞ്ച് സംഘത്തിന് നല്കിയ മൊഴിയിലും അര്ജുന് വണ്ടിയോടിച്ചത് താനല്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അര്‍ജുനാണ് വാഹനം ഓടിച്ചതെന്നാണ്. മരിക്കുന്നതിന് മുന്‍പ് ബാലഭാസ്കറിന്റെ മൊഴിയും ഇത് തന്നെയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.
ബാലഭാസ്കര്‍ പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു എന്നാണ് ലക്ഷ്മി പറഞ്ഞത്. പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുന്ന ഒരാള്‍ക്ക് സംഭവിക്കേണ്ട അപകടമല്ല ബാലഭാസ്ക്കറിന് ഉണ്ടായത്. വണ്ടിയുടെ െ്രെഡവറുടെ ഭാഗമാണ് കൂറ്റന്‍ മരത്തില്‍ ഇടിച്ചത്. സ്വാഭാവികമായും െ്രെഡവര്‍ ഇരിക്കുന്ന ഭാഗത്ത് വലിയ അപകടം ഉണ്ടാകും. അതാണ് നടന്നതെന്ന് സി ബി ഐ കരുതുന്നു. പക്ഷേ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കണം.
ഡ്രൈവര്‍ അര്‍ജുനെ വെറുതെ വിടാന്‍ സി ബി ഐ തയ്യാറല്ല. കൊല്ലത്ത് ഒരു ജ്യൂസ് ഷോപ്പിലിറങ്ങി ബാലഭാസ്കര്‍ ജ്യൂസ് കുടിച്ചു. അതിന്റെ സി സിറ്റി വി ദൃശ്യങ്ങള്‍ ബാലഭാസ്കറിന്റെ മാനേജര്‍ എടുത്തു കൊണ്ടു പോയതായി ആരോപണം ഉയര്‍ന്നിരുന്നു.
ഏതായാലും എസ്.പി. നന്ദകുമാര്‍ അര്‍ജുനെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ കേസന്വേഷണവുമായി മൂന്നോട്ടു പോകാനാണ് തീരുമാനം. അര്ജുന് പറയുന്നത് ശരിയാണെങ്കില്‍ കൊല്ലത്ത് വച്ച് വാഹനം ബാലഭാസ്ക്കറിന് കൈമാറിയത് എന്തിനാണെന്നാണ് സി ബി ഐയുടെ സംശയം. കൊല്ലത്ത് നിന്നാണ് ബാലഭാസ്ക്കര്‍ ജ്യൂസ് കുടിച്ചത്. പ്രസ്തുത ജ്യൂസില്‍ പന്തികേടായി എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന സംശയമാണ് സി ബി ഐക്ക് ഉള്ളത്.
കലാഭവന്‍ സോബിയുടെ മൊഴി വിശ്വാസത്തിലെടുത്താല്‍ ബാലഭാസ്ക്കറിന്റെ വാഹനത്തില്‍ സ്വര്‍ണ്ണം ഉണ്ടായിരു ന്നു എന്നാണ് കരുതുന്നത്. സ്വര്‍ണ്ണം കള്ളക്കടത്ത് ആണെന്നാണ് സി ബി ഐ കരുതുന്നത്. അതിന് തിരുവനന്തപുരം കള്ള കടത്തുമായി ബന്ധം ഉണ്ടോ എന്നാണ് സി ബി ഐ പരിശോധിക്കുന്നത്.
കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉള്‍പ്പെടെ ഉന്നയിച്ചിരുന്നു. സി ബി ഐ വന്നാല്‍ മാത്രമേ കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കാന്‍ കഴിയുകയുള്ളു. എന്‍ ഐ എയും കസ്റ്റംസും അന്വേഷിക്കുന്നതില്‍ പരിമിതിയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.പ്രത്യേക ടീം വന്നില്ലെങ്കിലും സ്വര്‍ണ്ണക്കടത്തിന് പിന്നിലെ നിഴലുകള്‍ വെളിച്ചത്ത് വരാന്‍ സാധ്യതയുണ്ട്.
അര്‍ജുന്റെ നുണ പരിശോധനയില്‍ അദ്ദേഹമല്ല വണ്ടി ഓടിച്ചതെന്ന് തെളിഞ്ഞാല്‍ ഭാര്യ ലക്ഷ്മി എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് പോലീസിന് അന്വേഷിക്കേണ്ടി വരും. അതിന്റെ പിന്നില്‍ ഇര്ഷ്വറന്സ് താത്പര്യമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.
about balabhaskar
