Connect with us

അരിസ്റ്റോ സുരേഷിന്റെ വിവാഹം ഉടൻ? ബിഗ്‌ബോസിലെ ആ മത്സരാർത്ഥി.. സന്തോഷം പങ്കുവച്ച് താരം!

Malayalam

അരിസ്റ്റോ സുരേഷിന്റെ വിവാഹം ഉടൻ? ബിഗ്‌ബോസിലെ ആ മത്സരാർത്ഥി.. സന്തോഷം പങ്കുവച്ച് താരം!

അരിസ്റ്റോ സുരേഷിന്റെ വിവാഹം ഉടൻ? ബിഗ്‌ബോസിലെ ആ മത്സരാർത്ഥി.. സന്തോഷം പങ്കുവച്ച് താരം!

മുത്തെ പൊന്നെ പിണങ്ങല്ലേ .. എന്ന പാട്ടുപാടി ശ്രദ്ധനേടിയ നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ് വിവാഹിതനാകുന്നുവെന്ന വാര്‍ത്തകള്‍ വീണ്ടും സജീവം. ബിഗ് ബോസ് സീസണ്‍ വണ്ണിലെ ശക്തനായ മത്സരാര്‍ത്ഥി കൂടിയായിരുന്ന അരിസ്‌റ്റോ സുരേഷ് തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ്.

‘ വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്ത ശരിയാണ്. എന്നാല്‍ ഒരു സിനിമ സംവിധാനം ചെയ്തതിനു ശേഷം മാത്രമേ അതുണ്ടാവുകയുള്ളു. അതിനാല്‍ എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല. മുന്‍പും പലരോടും പ്രണയം തോന്നിയിട്ടുണ്ട്. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലയെന്നു തോന്നിയതിനാല്‍ പിന്മാറുകയായിരുന്നു. ബിഗ് ബോസ്സിലെ മത്സരാര്‍ത്ഥി പേര്‍ളി തന്റെ നല്ലൊരു സുഹൃത്തായിരുന്നു. ശ്രീനീഷുമായുള്ള പ്രണയം ആദ്യം തുറന്നു പറയുന്നത് തന്നോടായിരുന്നു’ അരിസ്റ്റോ സുരേഷ് പറഞ്ഞു.

ABOUT ARISTO SURESH

More in Malayalam

Trending

Recent

To Top