Malayalam
നടി അഞ്ജലി അമീർ മണവാട്ടിയാവുന്നുവോ? ഫേസ്ബുക്കിൽ അഞ്ജലി പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോ നൽകുന്ന സൂചന…..
നടി അഞ്ജലി അമീർ മണവാട്ടിയാവുന്നുവോ? ഫേസ്ബുക്കിൽ അഞ്ജലി പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോ നൽകുന്ന സൂചന…..
ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ നായികയാണ് അഞ്ജലി അമീർ.പേരന്പ്’ എന്ന ആദ്യ ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്.മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം വലിയ വിജയമായിരുന്നു.ഇപ്പോളിതാ അഞ്ജലി വിവാഹിതയാകുന്നു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.താരം ഫേസ്ബുക് പേജിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇങ്ങനെ ഒരു സംശയം ഉണ്ടാക്കാൻ കരണം.
സര്‍വാഭരണവിഭൂഷിയായി കണ്ണാടിക്ക് മുന്നില്‍ നിന്നും സെല്‍ഫി എടുക്കുന്ന ചിത്രമാണ് അഞ്ജലി പങ്കുവച്ചിരിക്കുന്നത്. ”കുറച്ച് വിശേഷാവസരങ്ങള്‍ വരുന്നു” എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. ഇതോടെ ആശ്യസകളുമായി ആരാധകരും എത്തി.
”കല്യാണം വന്നെത്തി അല്ലെ…”, ”വിവാഹം എപ്പോഴാണ്?”, ”ഇത്ര പെട്ടെന്ന് തന്നെ വേണമായിരുന്നോ” എന്നൊക്കെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നേരത്തെ അഞ്ജലി തന്റെ ലിവിങ് ടുഗെദറിലെ പങ്കാളിക്ക് എതിരെ നടത്തിയ ആരോപണങ്ങള്‍ വിവാദമായിരുന്നു.അഭിനയം കൂടാതെ മോഡലിംഗ് രംഗത്തും അഞ്ജലി സജീവമാണ്.
about anjali ameer
