Malayalam
‘പോകാന്‍ പറ പറ്റങ്ങളോട്’ പരിഹസിച്ചവർക്ക് സുരേഷ്‌ഗോപി നൽകിയ മറുപടി ഇങ്ങനെ!
‘പോകാന്‍ പറ പറ്റങ്ങളോട്’ പരിഹസിച്ചവർക്ക് സുരേഷ്‌ഗോപി നൽകിയ മറുപടി ഇങ്ങനെ!
സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നടൻ സുരേഷ് ഗോപി.ബിജെപി യിൽ ചേർന്നത് താരത്തിന് അത്ര നല്ല അഭിപ്രായമല്ല നേടിക്കൊടുത്തത്.ഇപ്പോളിതാ തന്നെ വിമര്‍ശിക്കുന്നവരോട് പൊട്ടിത്തെറിച്ച് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. ‘പോകാന്‍ പറ പറ്റങ്ങളോട്’ എന്നുമാത്രമാണ് തനിക്ക് ഇത്തരക്കാരോട് പറയാനുള്ളതെന്ന് ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു,? പോകാന്‍ പറ പറ്റങ്ങളോട്,? അത്രയേ ഉള്ളൂ. അതാണെന്റെ റിയാക്ഷന്‍. അവരൊക്കെ വിമര്‍ശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത്?? അവരോടുള്ള ഉത്തരം അതാണ്. അവരോടുള്ള താക്കീതുമതാണ്. ഞാന്‍ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ എന്റെ ഡിസ്പന്‍സേഷനില്‍ നിന്നുണ്ടാക്കിയതാണ്. അത് ആക്ടറായിട്ടോ,? ഒരു ആംഗര്‍ ആയിട്ടോ,? എന്റെ കുഞ്ഞുങ്ങള്‍ക്കും സമ്പാദിച്ച് കൂട്ടിയതിന്നാണ്. ഇതൊന്നും പറയാനെനിക്ക് ഇഷ്ടമേ അല്ല. എങ്കിലും കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആള്‍ക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ. നല്ലതാ’-താരം പറയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി. അന്ന് നടത്തിയ പ്രചാരണ പ്രസംഗത്തിലായിരുന്നു ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ, ഈ തൃശൂര്‍ എനിക്ക് വേണം’ എന്ന് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി പരാജയപ്പെട്ടുവെങ്കിലും ഈ ഡയലോഗിന് വലിയ രീതിയിലുള്ള പ്രചാരണം തന്നെ ഉണ്ടായി.
അതേസമയം, ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രം അണിയറയിലൊരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സുരേഷ് ഗോപിയും ശോഭനയും ഒരുപാട് നാളുകള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, രജപുത്രന്‍, കമ്മീഷ്ണര്‍ അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഈ ജോഡി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.
about suresh gopi
