Malayalam
ഏറ്റവും കൂടുതൽ വെറുപ്പ് തോന്നുന്നത് മിയ ഖലീഫയെ പോലുണ്ടെന്ന് പറയുന്നതാണ്;അനാര്‍ക്കലി മരയ്ക്കാര്‍ പറയുന്നു!
ഏറ്റവും കൂടുതൽ വെറുപ്പ് തോന്നുന്നത് മിയ ഖലീഫയെ പോലുണ്ടെന്ന് പറയുന്നതാണ്;അനാര്‍ക്കലി മരയ്ക്കാര്‍ പറയുന്നു!
By
മലയാള സിനിമയിൽ ഇപ്പോൾ ഏറെ യുവ നായികമാർ കടന്നു വരികയാണ്.ചില നടിമാർ ഒരൊറ്റ കഥാപാത്രം കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിക്കും അതുപോലെ ഒരൊറ്റ ചിത്രത്തിലൂടെ വൻ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അനാർക്കലി മരയ്ക്കാർ.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഏറെ പിന്തുണയാണ് ലഭിക്കുന്നത്.അനാർക്കലിയുടെ ആദ്യ ചിത്രമായ ആനന്ദം എന്ന ചിത്രത്തിൽ വളരെ നല്ല കഥാപാത്രത്തിലൂടെ ജനഹൃദയം കീഴടക്കിയ താരമാണ് അനാർക്കലി.വളരെ സെലെക്ടിവ് ആയാണ് താരം സിനിമകൾ എടുക്കുന്നതും. അനാർക്കലിയുടെ രണ്ടാമത്തെ ചിത്രമായ ഉയരെ എന്ന ചിത്രത്തിലും ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് അനാർക്കലി ചെയ്തിട്ടുള്ളത്.യുവജനങ്ങളുടെ കഥ പറഞ്ഞ 2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരയ്ക്കാര്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത് ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദര്‍ശന എന്ന കഥാപാത്രമായി എത്തിയ അനാര്‍ക്കലി വളരെ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാണിജ്യപരമായി മികച്ച വിജയം നേടിയ ആ ചിത്രം നിര്‍മ്മിച്ചത് വിനീത് ശ്രീനിവാസന്‍ ആണ്.
യുവ താരനിരയില്‍ ശ്രദ്ധേയ താരം എന്ന നിലയ്ക്ക് അനാര്‍ക്കലിക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. സിനിമാരംഗത്തെ അത്ര സജീവമല്ലാത്ത അനാര്‍ക്കലി യുവജനങ്ങളുടെ ഓര്‍മ്മയില്‍ എപ്പോഴും നിന്ന് അതിനെ പ്രധാന പങ്കുവഹിച്ചത് സമൂഹമാധ്യമങ്ങള്‍ ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനാര്‍ക്കലി. കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. തനിക്ക് ഏറ്റവും വെറുപ്പ് തോന്നുന്ന ആളുകളുടെ കമന്റ് തന്നെ കാണാന്‍ മിയ ഖലീഫ പോലെ ഇരിക്കും എന്നു പറയുന്നതാണ് എന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്. ആദ്യമൊക്കെ ആളുകള്‍ പറയുമ്ബോള്‍ ഞാന്‍ മിയ ഖലീഫയുടെ ഫോട്ടോയും എന്റെ ഫോട്ടോയും എടുത്ത് ഒത്തു നോക്കാറുണ്ട്. രൂപത്തില്‍ അല്പം സാമ്യമുണ്ടെന്ന് തോന്നാറുണ്ടെന്നും എന്നാല്‍ എപ്പോഴും ആളുകള്‍ മിയ ഖലീഫ പോലെയുണ്ടല്ലോ കാണാന്‍ എന്ന് പറയുമ്ബോള്‍ അത് ഇഷ്ടപ്പെടാറില്ല എന്നും അടി പറഞ്ഞിരിക്കുകയാണ്.
ലോക പ്രശസ്തിയാര്‍ജിച്ച നീലച്ചിത്ര നായിക ആണ് മിയ ഖലീഫ. സണ്ണിലിയോണ്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നീലച്ചിത്ര നായിക മിയ ഖലീഫ തന്നെയാണ്. മിയ ഖലീഫ യുമായുള്ള പരാമര്‍ശം അത്ര ഇഷ്ടമല്ലെങ്കിലും മിയ ഖലീഫയെ കുറിച്ച് മോശം അഭിപ്രായമൊന്നും അനാര്‍ക്കലിക്ക് ഇല്ല. 2017 പുറത്തിറങ്ങിയ വിമാനം എന്ന ചിത്രത്തിലും ഈ വര്‍ഷം പുറത്തിറങ്ങിയ ഉയരെ എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് അനാര്‍ക്കലി കാഴ്ചവച്ചത്. മറ്റു തിരക്കുകള്‍ എല്ലാം പൂര്‍ത്തിയാക്കിയാല്‍ അര്‍ഹത ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ്.
about anarkali marikar
