Connect with us

പച്ച സാരിയിൽ കണ്ടപ്പോൾ ഓണ്‍ലൈന്‍ ചേട്ടന്മാർക്ക് ഒരു സംശയം;മറുപടി നൽകി പേളി മാണി!

Malayalam

പച്ച സാരിയിൽ കണ്ടപ്പോൾ ഓണ്‍ലൈന്‍ ചേട്ടന്മാർക്ക് ഒരു സംശയം;മറുപടി നൽകി പേളി മാണി!

പച്ച സാരിയിൽ കണ്ടപ്പോൾ ഓണ്‍ലൈന്‍ ചേട്ടന്മാർക്ക് ഒരു സംശയം;മറുപടി നൽകി പേളി മാണി!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.പേളി ശ്രീനീഷ് വിവാഹം വലിയ ആർഭാടമായാണ് സോഷ്യൽ മീഡിയയിൽ കൊണ്ടാടിയത്.അതിനുശേഷം പേളിയും ശ്രീനിഷും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റടുക്കുകയും ചെയ്തിരുന്നു .ഇപ്പോളിതാ പേളി പങ്കുവെച്ച ഒരു ചിത്രമാണ് സാമൂഹ്യമാധ്യമത്തിൽ ഇടം പിടിച്ചിരിക്കുന്നത്.

നാളുകള്‍ക്ക് ശേഷം തിരികെ സ്‌കൂളിലേക്ക് പോയതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു പേളി എത്തിയത്.
തന്നെ കാത്തിരിക്കുന്നവരെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും തന്നെത്തന്നെയാണ് അവരില്‍ കണ്ടതെന്നും പേളി കുറിച്ചിരുന്നു. പച്ച സാരിയണിഞ്ഞായിരുന്നു താരത്തിന്‍രെ വരവ്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായി മാറിയതിന് പിന്നാലെയായാണ് പേളി മാണിയും വസ്ത്ര വ്യാപാര രംഗത്തേക്ക് പ്രവേശിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചത്. ഇതെപ്പോ സംഭവിച്ചുവെന്നായിരുന്നു ആരാധകരുടെ ചോദ്യം. സാരി ഉടുത്തതേയുള്ളൂ, അപ്പോഴേക്കും ഓണ്‍ലൈന്‍ ചേട്ടന്‍മാര്‍ കണ്ടുപിടിച്ചുകഴിഞ്ഞു എന്നായിരുന്നു പേളി മാണിയുടെ മറുപടി.

അഭിഷേക് ബച്ചനൊപ്പം ബോളിവുഡില്‍ അരങ്ങേറുകയാണ് പേളി മാണി. ഇതിനകം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

pearle maaney instagram post

More in Malayalam

Trending

Recent

To Top