Malayalam Breaking News
ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിക്ക് മികച്ച അഭിപ്രായം – ഹരിശ്രീ അശോകനൊപ്പം അദ്ദേഹത്തിന്റെ സന്തത സഹചാരികളും !
ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിക്ക് മികച്ച അഭിപ്രായം – ഹരിശ്രീ അശോകനൊപ്പം അദ്ദേഹത്തിന്റെ സന്തത സഹചാരികളും !
ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രം ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’യുടെ ട്രെയിലറിന് മികച്ച അഭിപ്രായം. മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ട ട്രെയിലർ 24 മണിക്കൂറിൽ 20ലക്ഷത്തിനു മുകളിൽ പ്രേക്ഷകരാണ് കണ്ടത് . ചിത്രത്തിലെ ഹാസ്യ മുഹൂർത്തങ്ങൾ എല്ലാം കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരുന്നത്.
ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സംവിധായകനൊപ്പം മലയാള സിനിമയിൽ പ്രവർത്തിച്ച ഒട്ടുമിക്ക ഹാസ്യ താരങ്ങളും അണിനിരക്കുന്നുണ്ട്. സൗഹൃദത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന ചിത്രത്തിൽ സലീം കുമാർ, ഇന്നസെന്റ്, ധർമ്മജൻ ബോൽഗാട്ടി, മനോജ് കെ ജയൻ, ബിജുക്കുട്ടൻ , ടിനി ടോം, കലാഭവൻ ഷാജോൺ, അബു സലീം, ബൈജു തുടങ്ങി വലിയ താരനിര തന്നെയുണ്ട്.
ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് തുടങ്ങിയവർ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ആൽബി ആന്റണി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എസ് സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ എം. ഷിജിത്ത് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രം ഫെബ്രുവരി, 15ന് തിയറ്ററുകളിലെത്തും.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും മികച്ച അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത് .
about an international story trailer
