Actress
റാണിയായി ആര്യ, പുതിയ ചിത്രങ്ങൾ വൈറലാകുന്നു…
റാണിയായി ആര്യ, പുതിയ ചിത്രങ്ങൾ വൈറലാകുന്നു…
ബഡായ് ബംഗ്ലാവ്, ബിഗ് ബോസ് പരിപാടികളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ആര്യ ബാബു. മോഡലായും നടിയായും അവതാരകയായും ആര്യ വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട്. സിനിമാ താരമായും ആര്യയെ ഏവർക്കുമറിയാം. ഇപ്പോഴിതാണ് വമ്പൻ മേക്കോവറാണ് ആര്യ നടത്തിയിരിക്കുന്നത്
ബിഗ് ബോസ് സീസൺ 2 ലും ആര്യ മത്സാരാർഥിയായിരുന്നു . ഷോയിലൂടെ ആര്യ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സ്റ്റേജിൽ എല്ലാവരേയും ചിരിപ്പിക്കുന്ന ആര്യയെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസിൽ കണ്ടത്. മത്സരമാണെങ്കിലും എല്ലാവരോടും അടുത്ത ബന്ധം കാത്തുസൂക്ഷിക്കാൻ നടി ഷോയിൽ ശ്രമിച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകുകയും ചെയ്തു. ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള മത്സരാർഥിയായിരുന്നു ആര്യ ഷോ വിട്ട് പുറത്തു വന്നതിന് ശേഷവും ഇത് തുടർന്നിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടിയുടെ പുതിയ ഫോട്ടോ ഷൂട്ടാണ്. റാണ പത്മിനിയായിട്ടാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാഞ്ജിയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്ന നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് . ആര്യയുടെ വളരെ വ്യസ്യസ്തമായ ഫോട്ടോഷൂട്ടായിരുന്നു ഇത്. ഇൻസ്റ്റഗ്രാമിൽ നടി പങ്കുവെച്ച ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകാളാണ് ചിത്രത്തിന് ലഭിക്കുന്നത്. ബിഗ് ബോസ് താരം ആർജെ സൂരജ് അവതാരക ജുവൽ മേരി എന്നിവർ കമന്റുമായി എത്തിയിട്ടുണ്ട്, ആരാധകരുടേയും സുഹൃത്തുക്കളുടേയും കമന്റിന് ആര്യ മറുപടിയും നൽകിയിട്ടുണ്ട്.
2006 ൽ അമൃത ടിവിയിലൂടെയാണ് ആര്യയുടെ മിനിസ്ക്രീൻ അരങ്ങേറ്റം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പരമ്പരയായ സ്ത്രീധനത്തിലൂടെയാണ് ആര്യ ആദ്യമായി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. വിനീത് ശ്രീനിവാസൻ ചിത്രമായ കുഞ്ഞിരാമായണം, പാവ, പ്രേതം, അലമാര,തോപ്പിൽ ജോപ്പൻ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്, കുഞ്ഞിരാമായണത്തിലെ കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
about an actress
