Connect with us

എല്ലാത്തിനും കാരണം പ്രതിശ്രുത വരൻ രോഹിത്താണ്; എലീനയുടെ വാക്ക് കേട്ട് ഞെട്ടി ആരാധകർ !

Actress

എല്ലാത്തിനും കാരണം പ്രതിശ്രുത വരൻ രോഹിത്താണ്; എലീനയുടെ വാക്ക് കേട്ട് ഞെട്ടി ആരാധകർ !

എല്ലാത്തിനും കാരണം പ്രതിശ്രുത വരൻ രോഹിത്താണ്; എലീനയുടെ വാക്ക് കേട്ട് ഞെട്ടി ആരാധകർ !

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് എലീന പടിയ്ക്കൽ. നടിയും അവതാരകയുമായ എലീന ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി എന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസിനിടെ തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാർ ആ ബന്ധത്തിന് എതിരാണെന്നൊക്കെയുള്ള കാര്യങ്ങൾ എലീന തുറന്നു സംസാരിച്ചിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷമുള്ള അഭിമുഖത്തിൽ താരം പങ്കുവെച്ച വിശേഷങ്ങളാണ് വൈറലാകുന്നത്. ആണ്‍കുട്ടികളെ പോലെ നടന്ന തന്റെ ഉള്ളിലെ പെണ്ണിനെ പുറത്ത് കൊണ്ട് വന്ന ചില നിമിഷങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് താരമിപ്പോള്‍. പിന്നെ ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം രോഹിത് തന്നെയാണെന്നും ഒരു യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ എലീന സൂചിപ്പിക്കുന്നു.

‘എല്ലാത്തിനും രോഹിത് ആണ് കാരണം. അവന്‍ ഒറ്റൊരുത്തന്‍ കാരണമാണ് ഞാനിങ്ങനെ ആയി പോയതെന്ന് തമാശരൂപേണ എലീന പറയുന്നു. രോഹിത്തിനോട് ആദ്യം നോ പറഞ്ഞെങ്കിലും പിന്നീടത് യെസ് ആയി. അതോടെ എന്റെ വസ്ത്രത്തിലടക്കം നീ ഇങ്ങനെ ആവണമെന്ന് പറഞ്ഞ് മാറ്റി എടുത്തത് രോഹിത്ത് ആണ്. അധികമൊന്നും മാറിയിട്ടില്ലെങ്കിലും പെണ്‍കുട്ടികളെ പോലെ നടക്കാന്‍ തുടങ്ങി. ആണ്‍കുട്ടികളെ പോലെ നടക്കുന്നു എന്ന് പറഞ്ഞാലും ഒരു പെണ്‍കുട്ടി പെണ്ണ് ആവുന്ന സമയത്തെ കുറിച്ച് കൂടി എലീന വെളിപ്പെടുത്തിയിരുന്നു. ഒന്ന് പെണ്ണ് കാണാല്‍ ചടങ്ങാണ്. അത് ഞാന്‍ ഭയങ്കരമായിട്ട് അനുഭവിച്ച ആളാണ്. ഞാന്‍ ബോള്‍ഡാണ്, സ്മാര്‍ട്ടാണെന്നൊക്കെ പറഞ്ഞാണ് നിന്നിരുന്നത്. ഒരീസം രോഹിത് വിളിച്ചിട്ട് എന്റെ വീട്ടുകാര്‍ വരുന്നുണ്ടെന്ന് പറഞ്ഞതോടെ എനിക്ക് പെട്ടെന്ന് പനിയും വെപ്രാളവുമൊക്കെ വന്നു. എത്രയൊക്കെ ബോള്‍ഡായി നിന്നാലും അങ്ങനെത്തെ ടൈമില്‍ നമ്മുടെ ഉള്ളിലെ പെണ്ണ് പുറത്ത് വരും.

രണ്ടാമത്തേത് വിവാഹനിശ്ചയത്തിനാണ്. അതുപോലെ ഡ്രസ്സും മേക്കപ്പുമൊക്കെ ഇട്ട് കണ്ണാടിയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എന്‍ഗേജഡ് ആവാന്‍ പോവുകയാണെന്ന തോന്നല്‍ വരും. റിങ് ഒക്കെ ഇട്ട് വീണ്ടും പാട്ട് വെച്ചപ്പോഴെക്കും നമ്മള്‍ പഴയ ആളിലേക്ക് തിരികെ എത്തും. മുന്നോട്ട് ഇനി ഒരു ഭാര്യയായി കഴിയുമ്പോള്‍ ഉത്തരവാദിത്വങ്ങളൊക്കെ ഏറ്റെടുക്കണമെന്ന് തോന്നിയിട്ടില്ല. ഒരു സ്ത്രീ എന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം ചെയ്യും. വീട്ടിലാണെങ്കിലും എനിക്ക് അങ്ങനെ പരിശീലനം കിട്ടിയിട്ടുണ്ട്. പുതിയൊരു കുടുംബത്തിലേക്ക് പോവുകയാണ്. അവിടെ അച്ഛന്‍, അമ്മ, അവരുടെ ഫാമിലി മെംബേര്‍സിനെയൊക്കെ നോക്കേണ്ടത് മറ്റൊരു രീതിയിലായിരിക്കും. അതൊക്കെ അവിടെ ചെന്ന് പഠിച്ച് അഡ്ജസ്റ്റ് ചെയ്ത് പോവും.

about an actress

More in Actress

Trending

Recent

To Top