Actor
ഭാര്യ അമ്പിളിയുമായി ഒരു കുടുംബം ഉണ്ടായതിനെ കുറിച്ച് ആദിത്യൻ ജയൻ.
ഭാര്യ അമ്പിളിയുമായി ഒരു കുടുംബം ഉണ്ടായതിനെ കുറിച്ച് ആദിത്യൻ ജയൻ.
സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയും ആദ്യതിനും തമ്മിലുള്ള വിവാഹം വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഒരുമിച്ച് സീരിയലില്‍ അഭിനയിച്ചിരുന്ന ഇരുവരും രഹസ്യമായിട്ടാണ് വിവാഹിതരായത്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും പേരിനെ ചൊല്ലിയുമൊക്കെ ഉണ്ടായ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ആദിത്യന് ജയന്. അമ്പിളിയും മക്കളുമൊക്കെ സുഖമായിരിക്കുന്നു. എനിക്ക് കുടുംബം നഷ്ടപ്പെട്ടിട്ട് ഒത്തിരി വര്‍ഷമായി. പുറത്ത് കേള്‍ക്കുന്ന പലതിനും ഞാന്‍ മറുപടി കൊടുക്കാത്തതിനും കാരണമുണ്ട്. ചിലര്‍ കുറേ കാലമായി ഒരു സൈഡില്‍ നിന്നും എന്നെ ദ്രേഹിക്കുന്നുണ്ടെന്നും ഒരു യൂട്യുബ് ചാനലിന് നല്കയി അഭിമുഖത്തില്‍ ജയന് പറയുന്നു. അമ്പിളിയുമായിട്ടുള്ള വിവാഹശേഷം അവരെ കൂടി അത് ബാധിച്ചപ്പോഴാണ് ചില കാര്യങ്ങള്‍ പറഞ്ഞ് വരുന്നത്. കാരണം അത് അതിന്റേതായ വഴിയ്ക്ക് പോകട്ടേ എന്നേ വിചാരിക്കാറുള്ളു.
2013 ല്‍ അമ്മ പോയതിന് ശേഷം ഞാന്‍ ഒറ്റപ്പെട്ടു. നമുക്ക് ഏറ്റവും വലിയവരാണെന്ന് കരുതിയ പലരും ശത്രുക്കളാണെന്ന് മനസിലായത് അപ്പോഴാണ്. അവരില്‍ നിന്നും ഞാന്‍ ഒറ്റപ്പെട്ട് മാറി. അന്തരിച്ച സൂപ്പര്‍താരം ജയന്റെ അനിയന്റെ മകനായ താരം സ്വന്തം പേരിന് പിന്നിലെ എന്ന ലേബലിനെ കുറിച്ചും താരം സൂചിപ്പിച്ചിരുന്നു. എന്തിനാടാ നിന്റെ പേര് ജയന് എന്നിട്ടിരിക്കുന്നതെന്ന് ചോദിച്ച് പലരും എന്നെ തെറി വിളിക്കുമായിരുന്നു. എന്റെ പേര് ജയന് എന്നാണെന്ന് ഞാന്‍ എല്ലാവരോടും പറയും. അദ്ദേഹത്തിന്റെ മരണശേഷം ഓര്‍മ്മയ്ക്കായി എന്റെ അച്ഛനും അമ്മയുമിട്ട പേരാണ് ജയന് എന്നത്. മക്കള്‍ കൂടുതലും എന്നെ വീഡിയോ കോളിലൂടെയാണ് കാണുന്നത്. തൃശൂര്‍ എനിക്ക് ചെറിയൊരു ജോലിയുണ്ട്. അതൂടി ഉണ്ടെങ്കിലേ മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നാണ് ജയന് പറയുന്നത്. അമ്പിളിയാണ് കുടുംബം നന്നായി നോക്കുന്നത്.
about an actors family
