Connect with us

16 വർഷത്തെ ഒന്നിച്ചുള്ള ജീവിതം; ദേവി ചന്ദനയുടെ കുടുംബത്തെ പറ്റിയുള്ള പുതിയ വിവരം.

Actor

16 വർഷത്തെ ഒന്നിച്ചുള്ള ജീവിതം; ദേവി ചന്ദനയുടെ കുടുംബത്തെ പറ്റിയുള്ള പുതിയ വിവരം.

16 വർഷത്തെ ഒന്നിച്ചുള്ള ജീവിതം; ദേവി ചന്ദനയുടെ കുടുംബത്തെ പറ്റിയുള്ള പുതിയ വിവരം.

മികച്ച നർത്തകി കൂടിയായ ദേവി ചന്ദന വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോര്‍ വര്‍മയെയാണ്. കൂടുതലും വില്ലത്തി കഥാപാത്രങ്ങളാണ് ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവിൽ ദേവി കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ പൗർണ്ണമിതിങ്കൾ സീരിയലിൽ ആണ് ദേവി വേഷം ഇടുന്നത്. കുടുതൽ മെലിഞ്ഞ് സുന്ദരിയായിട്ടാണ് നടി പരമ്പരയിൽ എത്തിയിരിക്കുന്നത്. ഇപ്പോൾ ദേവിയുടെയും കിഷോറിന്റെയും ജീവിതത്തിലെ പുതിയ ഘട്ടത്തെ കുറിച്ചാണ് ദേവി പറയുന്നത്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസം . തങ്ങളുടെ വിവാഹജീവിതം 16 വര്ഷം പൂർത്തിയാക്കി. മധുരമുള്ള 16 വർഷത്തെ ജീവിതം പൂർത്തിയാക്കി എന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റ് ഇതിനകം വൈറൽ ആയി കഴിഞ്ഞു.

‘എന്നെ മനസിലാക്കി ഒപ്പം നിന്നതിന് നന്ദി. വർഷങ്ങൾ കഴിയുന്തോറും നമ്മൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു, വിവാഹ വാർഷികാശംസകൾ’, . എന്നാണ് കിഷോറിന് ഒപ്പമുള്ള സുന്ദരനിമിഷങ്ങൾ കോർത്തിണക്കിയ ചിത്രത്തിന് നടി നൽകിയ ക്യാപ്‌ഷൻ. മെലിഞ്ഞ രൂപത്തിലായിരുന്ന ദേവി ചന്ദന വളരെ പെട്ടെന്നായിരുന്നു തടിച്ച പ്രകൃതത്തിലേക്ക് കടക്കുന്നത്.താരത്തിന്റെ രൂപമാറ്റം ആരാധകരെ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. ഭർത്താവും ഒത്ത് പുറത്തുപോകുന്ന സന്ദർഭങ്ങളിൽ നേരിട്ട മോശം കമന്റുകളാണ്, വെയിറ്റ് ലോസ് ചലഞ്ചിലേക്ക് താരത്തെ എത്തിക്കുന്നത്. കഠിനവ്യായാമത്തിലൂടെയാണ് താരം 90 കിലോയിൽ നിന്നും തൂക്കം കുറച്ചു ഇപ്പോൾ കാണുന്ന രൂപത്തിൽ എത്തുന്നത്.

about an actress family

More in Actor

Trending