Social Media
മാളവികയാണിപ്പോൾ താരം!
മാളവികയാണിപ്പോൾ താരം!
By
സിനിമയിൽ പെട്ടന്ന് തന്നെ ഇടം നേടുക എന്നത് വലിയ കാര്യമാണ്.എന്നാൽ മാളവിക വളരെ പെട്ടന്നാണ് സിനിമ ലോകത്ത് സുപരിചിതയായി മാറിയത്.മാളവികയുടെ അടുത്ത് വന്ന ചിത്രങ്ങൾക്കെല്ലാം വളരെ വലിയ പ്രേക്ഷക സ്വീകരണമായിരുന്നു.താരം ഈ ഇടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളെല്ലാം തന്നെ വളരെ ഏറെ പ്രേക്ഷക പിന്തുണയുള്ളതായിരുന്നു.പുതിയ ചിത്രത്തിൽ താരത്തിന്റെ വേഷവും വളരെ ഏറെ വൈറലായ വാർത്തയായ സംഭവം കൂടെ ആയിരുന്നു.നാടൻ വേഷത്തിൽ വന്ന മാളവിക തന്നെ ആണോ ഇതെന്ന ചോദ്യമായിരുന്നു വന്നത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരത്തിൻറെ ഭാഗ്യമാണ് എന്നൊക്കെയാണ് സോഷ്യൽ മീഡിയിൽ വാർത്തവരുന്നത്.ഇത്രയും പെട്ടന്ന് സിനിമകളളിൽ ഇത്രയേറെ കഥാപാത്രങ്ങൾ അതും സ്റ്റർകളോടപ്പം എന്നൊക്കെയാണ് ആരാധകർ പറയുന്നത്. ആറുവര്‍ഷത്തിനിടെ പുറത്തിറങ്ങിയത് വെറും ആറ് ചിത്രങ്ങള്‍, എങ്കിലും മാളവിക മോഹന്‍ എന്ന യുവതാരം തെന്നിന്ത്യക്കും ബോളിവുഡിനും പരിചിതയാണ്. തമിഴകത്തിന്റെ ഇളയ ദളപതി വിജയ് ചിത്രത്തില്‍ മാളവിക നായികയാകുന്നു. ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന വിജയ്‌യുടെ 64-ാം ചിത്രം അടുത്തമാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബോളിവുഡിലെ മലയാളിയായ പ്രമുഖഛായാഗ്രാഹകന്‍ കെ യു മോഹനന്റ മകളായ മാളവിക പട്ടംപോലെ(2013) എന്ന ദുല്‍ഖര്‍സല്‍മാന്‍ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നിര്‍ണയം, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നാനു മറ്റു വരലക്ഷ്മി എന്ന ചിത്രത്തിലൂടെ കന്നഡയില്‍ മികച്ച അരങ്ങേറ്റം കുറിച്ചു.വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി മുംബൈ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ നായികയായതോടെ അന്താരാഷ്ട്രതലത്തില്‍ താരം ശ്രദ്ധിക്കപ്പെട്ടു. ബിയോണ്ട് ക്ലൗഡ്‌സ് എന്ന ചിത്രം മജീദിയുടെ പ്രശസ്തമായ ചില്‍ഡ്രന്‍സ് ഓഫ് ഹെവന്റെ ശ്രേണിയില്‍പ്പെടുന്നു. താര എന്ന മാളവികയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടി. കങ്കണ റണൗത്, ദീപിക പദുകോണ്‍ തുടങ്ങിയ മുന്‍നിര ബോളിവുഡ് താരങ്ങളെ വേണ്ടെന്നുവച്ചാണ് മജീദി ചിത്രത്തിനായി മാളവികയെ തെരഞ്ഞെടുത്തത്.
കൂടാതെ വളരെ ഏറെ സന്തോഷമുള്ള വർത്തയുമാണ് വരുന്നത് .തെലുങ്ക് യുവതാരം വിജയ് ദേവരഗൊണ്ടയുടെ പുതിയചിത്രം ഹീറോയിലും മാളവികയാണ് നായിക. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം പേട്ടയില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു മാളവികയുടെ തമിഴ് അരങ്ങേറ്റം. വിജയ് ചിത്രത്തിലൂടെ ആദ്യമായി താരം തമിഴില്‍ നായികയാകുന്നു. ചിത്രത്തില്‍ വിജയ് ഒരു ചലച്ചിത്രസംവിധായകനായി എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. വിജയ് ഇന്നോളം അവതരിപ്പിച്ചകഥാപാത്രമായല്ല 64-ാം ചിത്രത്തില്‍ എത്തുക എന്ന് സംവിധായകന്‍ ലോകേഷ് കനഗരാജ് പറയുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.
about malavika mohanan