Connect with us

പുതിയ സിനിമ പ്രഖ്യാപിച്ച്‌ അല്ലു അര്‍ജുന്‍; ‘ജനത ഗാരേജ്’ സംവിധായകനൊപ്പം ബിഗ് ബജറ്റില്‍ ബഹുഭാഷാ ചിത്രം

Movies

‘ജനതാ ഗാരേജി’ന്‍റെ സംവിധായകന്‍ കൊരട്ടല ശിവയുടെ പുതിയ ചിത്രത്തില്‍ അല്ലു അര്‍ജുന്‍ നായകന്‍. സിനിമയുടെ ആദ്യ പോസ്റ്റര്‍ നടന്‍ തന്റെ ഇന്‍സ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചു. സുധാകര്‍ മക്കിനേനിയും ഗീത ആര്‍ട്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

​​#AA21എന്നാണ് പോസ്റ്ററില്‍ ചിത്രത്തിന്റെ പേരായി കുറിച്ചിരിക്കുന്നത്. ദുരെയുള്ള ഒരു ​ഗ്രാമത്തിലേക്ക് നോക്കിനില്‍ക്കുന്ന രണ്ട് യുവാക്കളെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ബിഗ് ബജറ്റില്‍ ബഹുഭാഷകളായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും. 2022 ആദ്യം ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ABOUT ALLU ARJUN NEW MOVIE

More in Movies

Trending

Recent

To Top