Bollywood
ബലാത്സംഗ ഭീഷണികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന് ഭട്ട്!
ബലാത്സംഗ ഭീഷണികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന് ഭട്ട്!
സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന ബലാത്സംഗ ഭീഷണികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന് ഭട്ട്. ബലാത്സംഗ ഭീഷണികളും വിദ്വേഷങ്ങളും നിറഞ്ഞ കമന്റുകളും സന്ദേശങ്ങളും അടക്കമുള്ളവയുടെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചാണ് നിയമ നടപടി സ്വീകരിക്കുമെന്ന് ഷഹീന് വ്യക്തമാക്കിയിരിക്കുന്നത്.
”ഇത് നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നുണ്ടോ? എന്തുകൊണ്ട്? ഇത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല” എന്ന് ഷഹീന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഓരോ പതിനഞ്ച് മിനിറ്റിലും ഇന്ത്യയില്‍ ഒരോ സ്ത്രീ വീതം ബലാത്സംഗ ചെയ്യപ്പെടുന്നു എന്ന കണക്ക് പങ്കുവച്ചാണ് ഷഹീന്റെ പോസ്റ്റ്.
ഈ കണക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നതായും എന്നാല്‍ സ്ത്രീകളെ നിരന്തരം ഭീഷണിപ്പെടുത്താതിരിക്കാന്‍ സുരക്ഷിതമായ ഇടം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് സൃഷ്ടിക്കാന്‍ സഹായിക്കേണ്ടതുണ്ടെന്നും ഷഹീന് കൂട്ടിച്ചേര്‍ത്തു.
about aliya bhatt sister
