Social Media
അപ്പോൾ കെട്ടിലെന്നല്ലേ പറഞ്ഞത്;ഇപ്പോൾ അങ്ങനെയല്ലലോ;വിവാഹത്തെ കുറിച്ച് ആദിൽ ഇബ്രാഹിം!
അപ്പോൾ കെട്ടിലെന്നല്ലേ പറഞ്ഞത്;ഇപ്പോൾ അങ്ങനെയല്ലലോ;വിവാഹത്തെ കുറിച്ച് ആദിൽ ഇബ്രാഹിം!
മലയാളി പ്രേക്ഷകരുടെ ഇഷ്ട്ടപെട്ട മിനിസ്ക്രീൻ റിയാലിറ്റി
ഷോകളിൽ ഒന്നാണ് “ഡി ഫോര്‍ ഡാന്‍സ്”.പരിപാടിയിൽ അവതാരകനായിട്ടെത്തി ആരാധകിമാരുടെ മനംകവർന്ന താരമാണ് ആദില്‍ ഇബ്രാഹിം.കഴിഞ്ഞ ദിവസമായിരുന്നു പ്രേക്ഷരെ ഞെട്ടിച്ചുകൊണ്ടുള്ള താരവിവാഹം നടന്നത്.’കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍’ വെച്ചായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് കഴിഞ്ഞത്.
വിവാഹ ശേഷം ആദില്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച രസകരമായ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. “അപ്പോള്‍ കെട്ടുന്നില്ലന്നല്ലെ പറഞ്ഞോള്ളു. ഇപ്പോള്‍ കെട്ടില്ലെന്ന് പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഞാന്‍ ഔദ്യോഗികമായി വിവാഹിതനായി.നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാര്‍ഥനയും ഞങ്ങള്‍ക്ക് ഉണ്ടാവണം”. എല്ലാവരോടും സ്നേഹത്തോടെ ആദില്‍- നമിത എന്നുമാണ് താരത്തിന്റെ കുറിപ്പ്.
ഈ പോസ്റ്റിന് പിന്നിൽ ഒരു കാരണമുണ്ട്. നേരത്തെ താന്‍ വിവാഹം കഴിക്കുന്നില്ലെന്ന് ആദില്‍ പറഞ്ഞതാണ് ഇപ്പോൾ ഇങ്ങനെ ഒരു കുറിപ്പിടാൻ കാരണം. ആദിലിന്റെ സഹോദരന്റെ വിവാഹം മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയിരുന്നു.അനിയന്റെ വിവാഹമായതിനാല്‍ ആദില്‍ എന്ത് കൊണ്ട് വിവാഹിതനാവുന്നില്ലെന്ന ചോദ്യം സ്വാഭാവികമായും ഉയരുകയായിരുന്നു. എന്നാല്‍ സഹോദരന്റെ വിവാഹത്തിന് പിന്നാലെ ‘ഇല്ലാ ചോദിക്കണ്ട ഞാന്‍ ഇപ്പോള്‍ കെട്ടുന്നില്ല’… എന്നെഴുതിയ ഒരു തൊപ്പി ധരിച്ച് കൊണ്ട് ആദിൽ എത്തിയിരുന്നു.
ഈ സംഭവത്തിന് ശേഷം, കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ആദില്‍ വിവാഹിതനായതോടെ പഴയ പോസ്റ്റിനെ കുറിച്ച് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നതിന് മുന്‍പ് തന്നെ താരം ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്. എന്തൊക്കെയായാലും ഈ കുറിപ്പും ഇപ്പോൾ വൈറലാകുകുയാണ്.ഒപ്പം വിവാഹ ആശംസ നേർന്നും കമന്റുകൾ എത്തുന്നുണ്ട്.
about adil ibrahim
