Social Media
ആദിലിന്റെ വിവാഹ സൽക്കാര ചടങ്ങിൽ തിളങ്ങി പേർളിയും ശ്രീനിഷും; ചിത്രങ്ങൾ കാണാം!
ആദിലിന്റെ വിവാഹ സൽക്കാര ചടങ്ങിൽ തിളങ്ങി പേർളിയും ശ്രീനിഷും; ചിത്രങ്ങൾ കാണാം!
കഴിഞ്ഞ ദിവസമായിരുന്നു അവതാരകനും നടനുമായ ആദിൽ ഇബ്രാഹിമിന്റെ വിവാഹം. ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. വിവാഹ സത്കാര ചടങ്ങിൽ തിളങ്ങിയതാകട്ടെ ആദിലിന്റെ അടുത്ത സുഹൃത്തായ പേർളി മാണിയും ശ്രീനിഷും. ബോള്‍ഗാട്ടി ഹയാത്തില്‍ വെച്ച നടന്ന വിവാഹ സത്ക്കാരത്തിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഓഫ് വൈറ്റ് നെറ്റ് സാരിയിൽ സിൽവർ ആഭരണങ്ങളായിരുന്നു പേളി ധരിച്ചിരുന്നത്. കോട്ടും സ്യൂട്ടുമായിരുന്നു ശ്രീനിഷിന്റെ വസ്ത്രം. വിവാഹത്തിനെത്തിയവർ പേളിഷ് ദമ്പതികൾക്കൊപ്പം ഫോട്ടോ എടുക്കാനും മറിന്നില്ല. ആദിലിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പേർളി മാണി ബിഗ് ബോസ്സിൽ മത്സരാര്ഥിയായിരുന്നപ്പോൾ ഏറ്റവും പിന്തുണ പുറത്ത് നിന്നും നൽകിയത് ആദിൽ ആയിരുന്നു. പേളിയ്ക്ക് ഒരു സ്പെഷ്യൽ ഓൾ ദി ബെസ്റ്റുമായി പേളിയുടെ ഉറ്റ സുഹൃത്തും ആങ്കറും നടനുമായ ആദിൽ എത്തിയത് . തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പേളിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ആശംസ. മത്സരാര്‍ത്ഥികളിൽ പലരും എൻ്റെ സുഹൃത്തുക്കളാണ്. എല്ലാവര്‍ക്കും വിജയാശംസകൾ. പക്ഷേ ഉറപ്പായും പേളിക്കൊരു സ്പെഷ്യൽ ഓൾ ദി ബെസ്റ്റ് എന്നായിരുന്നു കുറിപ്പായി നൽകിയത്.
അവതാരകൻ മാത്രമല്ല ആര്‍ജെ, വിജെ, നടനായും പ്രേക്ഷക മനസ്സിൽ ഇടം നേടുകയായിരുന്നു ആദിൽ അതെ സമയം തന്നെ മലയാളത്തിൽ മാത്രമല്ല. അന്യ ഭാഷ ചിത്രങ്ങളിലും താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചു. പേളി മാണിക്കൊപ്പം ഡിഫോര്‍ ഡാന്‍സിൽ അവതാരകനായി എത്തിയതോടെയാണ് മലയാളികളുടെ പ്രിയ താരമായി മാറിയത്.
Adil Ibrahim
