Connect with us

നിക്കാഹ് ഒന്ന് വെറൈറ്റി ആക്കാൻ ശ്രമിച്ചതാ; ഇത് ഏണിയായല്ലോ റബ്ബേ; ഉപ്പൂപ്പാന്റെ ജാതകം എടുക്കേണ്ടി വരുമോ?

Malayalam Breaking News

നിക്കാഹ് ഒന്ന് വെറൈറ്റി ആക്കാൻ ശ്രമിച്ചതാ; ഇത് ഏണിയായല്ലോ റബ്ബേ; ഉപ്പൂപ്പാന്റെ ജാതകം എടുക്കേണ്ടി വരുമോ?

നിക്കാഹ് ഒന്ന് വെറൈറ്റി ആക്കാൻ ശ്രമിച്ചതാ; ഇത് ഏണിയായല്ലോ റബ്ബേ; ഉപ്പൂപ്പാന്റെ ജാതകം എടുക്കേണ്ടി വരുമോ?

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. തൃശ്ശൂര്‍ സ്വദേശി നമിതയാണ് വധു. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാതില്‍ വെച്ചായിരുന്നു വിവാഹാഘോഷം നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച വേദിയിലേക്ക് പാട്ടും നൃത്തവുമായാണ് ആദില്‍ കടന്നുവന്നത്. ചുവപ്പ് ഗൗണില്‍ അതീവ സുന്ദരിയായാണ് നമിത എത്തിയത്. വിവാഹ ചത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

വിവാഹ വീഡിയോ കണ്ടവർക്ക് ഒന്ന് മാത്രമാണ് ചോദിക്കാനുള്ളത് ആദിൽ ഇബ്രാഹമിൻെറ കല്യാണം മുസ്ലിം മതാചാര പ്രകാരമോ? ചോദ്യങ്ങൾ അവിടെംകൊണ്ട് ഒന്നും തീരുന്നില്ല. പെൺകുട്ടി എന്ത് കൊണ്ട് തലയിൽ തട്ടം ധരിച്ചില്ല? മുസ്ലിമുകളെ പറയിപ്പിക്കുകയാണോ? ഇതാണോ കല്യാണം?
ഇങ്ങനെ വരുന്നു ചോദ്യങ്ങൾ …

ഇങ്ങനെയുള്ള കല്യാണങ്ങളിൽ നിന്നും മുസ്ലിം സമുദായത്തെ റബ്ബ് കാക്കട്ടേയെന്നും, ഒരാള് മാത്രം തലയിൽ തട്ടം ഇട്ടത് കണ്ടെന്നും, മുസ്ലിം മിന്റെ മാനം കെടുത്താൻ കുറച്ച് കോമാളി കെട്ടി ഇറങ്ങും. ദുൽക്കർ സൽമാനെയും ആസിഫ് അലിയെയും ഫഹദ് നെയും കണ്ട് പഠിക്കണമെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്

ആഘോഷം വേണം പക്ഷെ ഇത് ഓവറാണെന്നും പറയുന്നവരും ചിലരല്ല. എന്നാൽ അതെ സമയം അദ്ദേഹത്തിന് ഇഷ്ടമുള്ള മതം സ്വീകരിക്കാനും, സ്വീകരി കാത്തിരിക്കാനും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. അതിൽ മതങ്ങൾ വന്നു ഇടപെടേണ്ട ആവശ്യമില്ലെന്നും പറയുന്നവരും ചിലരുണ്ട്. മുസ്ലിങ്ങളുടെ യാഥാസ്ഥിതികത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണോ കല്യാണം നടത്തേണ്ടതെന്ന ചോദ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്

വേ​ദിയിൽവച്ച് നമിതയുടെ കഴുത്തിൽ ആദിൽ ആദ്യം മിന്നുകെട്ടി. പരസ്പരം വരണമാല്യം അണിയിച്ച വധൂവരൻമാർ പിന്നീട് സത്ക്കാരത്തിനെത്തിയർ അതിഥികൾക്കും ബന്ധുക്കൾക്കുമൊപ്പം ചിത്രങ്ങളെടുത്തു. തുടർന്ന് കേക്ക് മുറിച്ച് പരസ്പരം പങ്കിട്ടു. വിവാഹത്തിൽ. റോണി, സഞ്ജു ശിവറാം, അനുമോള്‍, ആരിഫ് എംപി, പാര്‍വതി നമ്ബ്യാര്‍, ശില്‍പ ബാല, ഹേമന്ദ് മേനോള്‍, അനു മോഹന്‍, അവതാരിക അശ്വതി ശ്രീകാന്ത്, സംവിധായകരായ ജിസ് ജോയ്, സലിം അഹമ്മദ്, സംഗീത സംവിധായകന്‍ ടോണി എന്നവരും പങ്കെടുത്തിട്ടുണ്ട്

ആര്‍ജെ, വിജെ, നടന്‍, അവതാരകന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച താരമാണ് ആദിൽ ഇബ്രാഹിം. അഭിനയത്തിനും അവതരണത്തിനുമൊപ്പം ബിസിനസ് മേഖലയിലും താരം കഴിവുതെളിയിച്ചിട്ടുണ്ട്. ദുബായിലെ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത് കേരളത്തിലേക്ക് എത്തിയ ആദില്‍ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് പ്രേക്ഷക ശ്രദ്ധപ്പിടിച്ചു പറ്റിയത്. ഇതിന് പിന്നാലെ നിരവധി സിനിമകളിൽ വേഷമിടാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.9, അച്ചായൻസ്, ലൂസിഫർ ,ഹലോ ദുബായിക്കാരൻ എന്നീ ചിത്രാങ്ങാലിയിലും അഭിനയിച്ചിട്ടുണ്ട്.

ADIL

More in Malayalam Breaking News

Trending

Recent

To Top