Social Media
നീലാകാശം പച്ച കടൽ, അരയന്നത്തിൽ കാജൽ; പിന്നെ തെങ്ങും!
നീലാകാശം പച്ച കടൽ, അരയന്നത്തിൽ കാജൽ; പിന്നെ തെങ്ങും!
തെന്നിന്ത്യൻ താര സുന്ദരിയായ കാജൽ അഗർവാളിന് മലയാളത്തിലും ആരാധകർ ഏറെയാണ് . എല്ലാ ഭാഷയിലും താരം തൻറേതായ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. ചെറിയ വിശേഷങ്ങളാണെങ്കിലും ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട് .മാലിദ്വീപിലെ അവധിയാഘോഷ
ചിത്രങ്ങളാണ് ഇൻസ്റാഗ്രാമിലൂടെ താരം ആരാധകരുമായി പങ്കുവെച്ചത് . താരം ഒറ്റയ്ക്കല്ല കുടുംബവുമായിട്ടാണ് സിനിമയിൽ നിന്ന് ഇടവേളയെടുത്താണ് അവധിയാഘോഷിക്കുന്നത്.
റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ ബിക്കിനി ധരിച്ച ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ നേരം കൊണ്ടാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തത് . സ്വിമ്മിങ് പൂളിലെ നിമിഷങ്ങൾ അത്രമേൽ സുന്ദരമാണെന്നും ചിത്രങ്ങൾ അതിലേറെ മികച്ചതാണെന്നുമാണ് ആരാധകർ പറയുന്നത് . ചിത്രങ്ങൾ ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്
ജയം രവിയുടെ കോമാളി എന്ന ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്. പാരിസ് പാരിസ് ആണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
Kajal Aggarwal