Malayalam Breaking News
ഇനി ഭാമ അരുണിന് സ്വന്തം;നടിയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്ത്!
ഇനി ഭാമ അരുണിന് സ്വന്തം;നടിയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്ത്!
മലയാളികളുടെ പ്രിയങ്കരിയാണ് ഭാമ, “നിവേദ്യം എന്ന ലോഹിതദാസ്” ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ താരമാണ് ഭാമ.പിന്നിട് അങ്ങോട്ട് ശ്രദ്ധേയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. നായികയായും സഹനടിയായുമൊക്കെ നടി തിളങ്ങിയിരുന്നു. മലയാളത്തിനൊപ്പം തന്നെ “തമിഴ്,തെലുങ്ക്, കന്നഡ” ഭാഷകളിലാണ് ഭാമ സജീവമായിരുന്നത്. അടുത്തിടെയാണ് തന്റെ വിവാഹത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ വര്ഷം താരം തന്നെ ജനുവരിയില്‍ ആയിരിക്കും വിവാഹമെന്നും കോട്ടയത്ത് വെച്ചായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്നും അറിയിച്ചിരുന്നു. മാത്രവുമല്ല കൊച്ചിയില്‍ വെച്ച് റിസപ്ഷനും ഉണ്ടാകുമെന്ന് നടി പറഞ്ഞിരുന്നു.വരനായ അരുണ്‍ ചെന്നിത്തല സ്വദേശിയായ കാനഡയിലാണ് പഠിച്ചത്.മാത്രവുമല്ല ഇപ്പോള്‍ കൊച്ചിയില്‍ താമസമാക്കാന്‍ ഒരുങ്ങുകയാണ്.ഇരുവരുടെയും പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും അഭിമുഖത്തില്‍ നടി തുറന്നു പറഞ്ഞിരുന്നു. വിവാഹം ഉറപ്പിച്ചതിന് ശേഷമുളള പ്രണയം പ്രത്യേക അനുഭവമാണെന്നും നടി പറഞ്ഞിരുന്നു. അരുണ്‍ എന്ന് പേരുളള സഹോദരിയുടെ ഭര്‍ത്താവും പ്രതിശുത്ര വരനും ഒരുമിച്ച് പഠിച്ചവരും കുടുംബ സുഹൃത്തുക്കളുമാണ്.
കൂടാതെ കാനഡയില്‍ തന്നെ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുളള ബന്ധമാണ് അരുണിലേക്ക് തന്നെ അടുപ്പിച്ചതെന്നും ഭാമ തുറന്നുപറഞ്ഞിരുന്നു. ഇതിനിടെ തങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഭാമ പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാം പേജിലാണ് അരുണിനൊപ്പമുളള പുതിയ ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
താരത്തിന് അന്നും ഇന്നും ഏറെ അർധകരാണ് എങ്ങുമുള്ളത് ,നടിയുടെ സ്വഭാവ സംവിശേഷതയാണ് അതിനു കാരണവും .ഇപ്പോൾ താരം പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്.കൂടാതെ എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഞങ്ങള്‍ക്കുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഭാമ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.കൂടാതെ കഴിഞ്ഞ കുറച്ച് നാളുകളായി സിനിമകളില്‍ അത്ര സജീവമല്ലായിരുന്നു ഭാമ. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലാണ് താരത്തെ എല്ലാവരും കണ്ടത്. തന്റെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഭാമ മിക്കപ്പോഴും എത്താറുണ്ട്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച നടി നാല്‍പതിലധികം ചിത്രങ്ങളില്‍ തന്റെ കരിയറില്‍ അഭിനയിച്ചിട്ടുണ്ട്.
about actress bhama
