Actress
നടി ഭാമ അരുണിന്റെ സഹോദരി വിവാഹിതയായി!; പിന്നാലെ കടുത്ത സൈബർ ആക്രമണം; സത്യാവസ്ഥ പുറത്ത്
നടി ഭാമ അരുണിന്റെ സഹോദരി വിവാഹിതയായി!; പിന്നാലെ കടുത്ത സൈബർ ആക്രമണം; സത്യാവസ്ഥ പുറത്ത്
മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്‌ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ഇടയ്ക്ക് സിനിമയിൽ നിന്നും മാറി നിന്നതിന് ശേഷമാണ് ഭാമ വിവാഹിതയാവുന്നത്. ഇതിനിടെ ഭാമയും ഭർത്താവും വേർപിരിഞ്ഞെന്ന തരത്തിൽ നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. അരുൺ ജഗദീഷാണ് ഭാമയുടെ ഭർത്താവ്. എന്നാൽ വിവാഹ മോചന വാർത്തകളോട് ഇരുവരും ഇതുവരേയും പ്രതികരിച്ചിട്ടില്ല.
എന്നാൽ ഇപ്പോഴിതാ നടിയുടെ സഹോദരി വിവാഹിതയായി എന്നുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇത്തരത്തിലുള്ള വാർത്ത പ്രചരിച്ചത്. ആ വാർത്ത ഇങ്ങനെയായിരുന്നു;
സിനിമനടി ഭാമ അരുണിന്റെ സഹോദരി ഡോ. ഗാഥ വിവാഹിതയായി. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തിരുവോണ നാളിലായിരുന്നു വിവാഹം. ദുബായിയിലെ അമേരിക്കൻ കമ്പനി അഡ്മിനിസ്‌ട്രേഷൻ മാനേജരായ വൈശാഖ് വി. നമ്പ്യാരാണ് വരൻ. അഴീക്കോട് മൈലപ്രത്ത് വീട്ടിൽ ജയമണിയുടെയും ചെറുതാഴം വേണു ഗോപാലൻ നമ്പ്യാരുടെയും മകനാണ് വൈശാഖ്.
അഴീക്കോട് അക്ലിയത്ത് കെ.വി. അരുൺ മാരാരുടെയും മാമ്പയിൽ ലീനയുടെയും മകളായ ഡോ. ഗാഥ മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസസിൽ പ്രാക്ടീസ് ചെയ്യുന്നു. ഗാഥയുടെ ഇളയസഹോദരിയാണ് നടി ഭാമ…’ എന്നായിരുന്നു വാർത്ത. ഇതിന് പിന്നാലെ ഭാമയ്ക്കെതിരെ കടുത്ത വിമർശനങ്ങളാണ് വന്നത്.
കാരണം മറ്റൊന്നുമല്ല, അടുത്തിടെ ഭാമ വിവാഹജീവിതത്തെ കുറിച്ച് പരസ്യമായി നടത്തിയ പ്രസ്താവനയായിരുന്നു വിമർശനങ്ങൾക്ക് വഴിതെളിച്ചത്. വേണോ നമുക്ക് സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്.
അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നു പോലും അറിയാതെ. ജീവൻ എടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും ഇത്രയും വേഗം എന്നാണ് ഭാമ കുറിച്ചത്.
അനിയത്തിയോട് പറഞ്ഞില്ലേ കല്യാണം കഴിക്കണ്ടാന്ന്. നാട്ടുകാരെ ഉപദേശിക്കാൻ ഭയങ്കര മിടുക്കണല്ലോ…. വിവാഹത്തിനോട് എതിർപ്പുള്ളത് കൊണ്ടാണോ സഹോദരിയുടെ വിവാഹത്തിന് എത്താതിരുന്നത്, സ്വന്തം കുടുംബത്തിന്റെ കാര്യം വന്നപ്പോൾ അനിയത്തിക്കുട്ടിക്ക് എന്താ പറഞ്ഞു കൊടുക്കാതിരുന്നത്? എന്നിങ്ങനെയായിരുന്നു കമന്റുകൾ.
എന്നാൽ വിമർശനം കടുത്തതോടെ എന്നാൽ ഇത് ആ ഭാമയല്ലെന്ന് ചൂണ്ടിക്കാണിച്ചും ചിലർ എത്തിയിരുന്നു. ‘സഹോദരന്മാരെ… നിവേദ്യം ഭാമയല്ല ഈ ഭാമ. കല്യാണ പെണ്ണിന്റെ അടുത്ത് റോസ് കളർ സാരി ഉടുത്തു നിൽക്കുന്ന ആളാണ് ഇവർ ഉദ്ദേശിക്കുന്ന ഭാമ അരുൺ’ എന്നാണ് ഒരു ആരാധകൻ കമന്റിലൂടെ പറഞ്ഞത്.
ശരിക്കും നടി ഭാമ അരുണിന്റെ സഹോദരി തന്നെയാണ് വിവാഹിതയായത്. എന്നാൽ അത് നിവേദ്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഭാമ അല്ലെന്ന് മാത്രം. ബാൽക്കണി, കളിക്കൂട്ടുകാർ, സ്‌കൂൾ ഡയറി, നിദ്രാടനം, മദനോത്സവം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടിയായ ഭാമ അരുണിന്റെ സഹോദരിയാണ് ഗാഥ. താരത്തിന്റെ അച്ഛന്റെ പേരാണ് അരുൺ.
ഭാമയ്ക്കും സഹോദരി ഉള്ളതിനാൽ വാർത്ത കേട്ടതോടെ പലരും തെറ്റിദ്ധരിക്കുകയായിരുന്നു. അരുൺ എന്നയാളുമായിട്ടുള്ള വിവാഹത്തിന് ശേഷം ഭർത്താവിന്റെ പേര് കൂടി ചേർത്ത് ഭാമ അരുൺ എന്ന പേരിലാണ് നടി അറിയപ്പെട്ടിരുന്നത്. എന്നാൽ വിവാഹ മോചന വാർത്തകൾക്കിടെ പേരിലും മാറ്റം വരുത്തുകയായിരുന്നു.