Connect with us

“മമ്മൂട്ടിയുടെ മനസ്സ് ക്ലിയറാ…അങ്ങനെയുള്ള ആളുകൾ എല്ലാവരോടും സംസാരിയ്ക്കില്ല”;മമ്മുട്ടിയെ കുറിച്ച് സുഡാനി ഫെയിം ഉണ്ണി നായർ!

Malayalam Breaking News

“മമ്മൂട്ടിയുടെ മനസ്സ് ക്ലിയറാ…അങ്ങനെയുള്ള ആളുകൾ എല്ലാവരോടും സംസാരിയ്ക്കില്ല”;മമ്മുട്ടിയെ കുറിച്ച് സുഡാനി ഫെയിം ഉണ്ണി നായർ!

“മമ്മൂട്ടിയുടെ മനസ്സ് ക്ലിയറാ…അങ്ങനെയുള്ള ആളുകൾ എല്ലാവരോടും സംസാരിയ്ക്കില്ല”;മമ്മുട്ടിയെ കുറിച്ച് സുഡാനി ഫെയിം ഉണ്ണി നായർ!

ഒരുപാട് നേട്ടങ്ങൾ നെയ്ത ചിത്രമായിരുന്നു സംവിധായകൻ സക്കറിയ ഒരുക്കിയ സുഡാനി ഫ്രം നൈജീരിയ,മാത്രമല്ല ചിത്രം മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു,ഈ ചിത്രത്തിലൂടെ ഒട്ടേറെ പുതിയ അഭിനേതാക്കളും മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിചിരുന്നു അങ്ങനെയൊരു കലാകാരനാണ് ഉണ്ണി നായർ.മലപ്പുറം വാളാഞ്ചേരിക്കാരനായ ഉണ്ണി നായർ കളരിയും യോഗയും നാൽക്കാലി കച്ചവടവുമൊക്കെയായി നടക്കുമ്പോഴാണ് സംവിധായകൻ സക്കറിയ അദ്ദേഹത്തെ കണ്ടെത്തുന്നത്.അങ്ങനെ ഒരു ഹൃസ്വ ചിത്രം വഴി തന്റെ അഭിനയ ജീവിതം തുടങ്ങിയ ഉണ്ണി നായർ ഇന്ന് മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതൻ.അതുമാത്രമല്ല മറ്റൊരു പ്രത്യകത ഉസ്താദ് ഹോട്ടൽ എന്ന അൻവർ റഷീദ് ചിത്രത്തിലൂടെ സിനിമയിലെത്തിയ ഉണ്ണി നായരുടെ ഇഷ്ട താരം മെഗാ സ്റ്റാർ മമ്മൂട്ടിയാണ്.

പക്ഷെ അദ്ദേഹത്തിന് മമ്മുട്ടിയെ ഒരുപാടിഷ്ടമാണെങ്കിലും ഒരു സിനിമയുടെ സെറ്റിൽ വച്ച് മമ്മൂട്ടിയെ നേരിൽ കണ്ടപ്പോൾ ഉണ്ണി നായർക്ക് അദ്ദേഹത്തിന്റെ അടുത്തു പോയി സംസാരിക്കാൻ മടിയായിരുന്നു എന്നാണ് പറയുന്നത്.മാത്രമല്ല “താൻ വെറുമൊരു തുപ്പലം കൊത്തി പരൽ ആണെന്നും അദ്ദേഹം വലിയൊരു താരമല്ലേ എന്നൊക്കെയാണ് മമ്മൂട്ടിയോട് സംസാരിക്കാതിരുന്നതിനു ഉണ്ണി നായർ പറയുന്ന രസകരമായ ന്യായങ്ങൾ”.അതിലും രസകരമായി അദ്ദേഹം മമ്മുട്ടിയെ വിശേഷിപ്പിക്കുന്നുണ്ട് കാരണം നല്ല ലക്ഷണമൊത്ത മനുഷ്യനാണ് മമ്മൂട്ടി എന്നും എല്ലാവരോടും അങ്ങനെയുള്ള ആളുകൾ സംസാരിയ്ക്കില്ല എന്നുമാണ് ഉണ്ണി നായർ പറയുന്നത്.പക്ഷേ അങ്ങനെയാണെങ്കിലും അവരുടെ മനസ്സ് ക്ലിയറായിരിക്കും എന്നാണ് ഉണ്ണി നായർ പറയുന്നത്.കൂടാതെ മമ്മൂട്ടിയോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഉണ്ണി നായർ ഇതുവരെ അദ്ദേഹത്തിന്റെ മുന്നിൽ പോവുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് മറ്റൊരു കാര്യം,സൂപ്പർ ഹിറ്റ് ചിത്രം,അതും മമ്മൂട്ടി നായകനായ ബാല്യകാല സഖി എന്ന സിനിമയിൽ ആയിരുന്നു ഉണ്ണി നായർ അഭിനയിച്ചത്. മമ്മൂട്ടിയുടെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തിന്റെ ഒരു സിനിമ പോലും ഒഴിവാക്കാറില്ലായെന്നും ഉണ്ണി നായർ വെളിപ്പെടുത്തുന്നു.

about mammootty

More in Malayalam Breaking News

Trending

Recent

To Top