Connect with us

മോഹൻലാലിനോട് ഒരു കഥപറയാൻ ഇതുവരെ സാധിച്ചിട്ടില്ല;ആഗ്രഹം വെളിപ്പെടുത്തി മിഥുൻ മാനുവൽ!

Malayalam Breaking News

മോഹൻലാലിനോട് ഒരു കഥപറയാൻ ഇതുവരെ സാധിച്ചിട്ടില്ല;ആഗ്രഹം വെളിപ്പെടുത്തി മിഥുൻ മാനുവൽ!

മോഹൻലാലിനോട് ഒരു കഥപറയാൻ ഇതുവരെ സാധിച്ചിട്ടില്ല;ആഗ്രഹം വെളിപ്പെടുത്തി മിഥുൻ മാനുവൽ!

മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച് മുന്നേറുന്ന സംവിധായകനാണ് മിഥുൻ മാനുവൽ.പ്രേക്ഷകരുടെ പ്രിയ ചിത്രം “ഓം ശാന്തി ഓശാന” എന്ന സൂപ്പർ ഹിറ്റ് നിവിൻ പോളി- ജൂഡ് ആന്റണി ജോസഫ് ചിത്രം രചിച്ചു കൊണ്ട് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മിഥുൻ മാനുവൽ തോമസ് പിന്നീട് സംവിധായകനായി നമ്മുക്ക് മുന്നിലെത്തിച്ച ചിത്രങ്ങളാണ് “ആട് ഒരു ഭീകര ജീവിയാണ്, ആട് 2, അലമാര, ആൻ മരിയ കലിപ്പിലാണ്, അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ്, അഞ്ചാം പാതിരാ”ഇവയെല്ലാം.മാത്രവുമല്ല വർഷമാദ്യം റിലീസ് ചെയ്ത മിഥുൻ മാനുവൽ തോമസ്- കുഞ്ചാക്കോ ബോബൻ ചിത്രം മലയാളത്തിലെ ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആയി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ ഇന്റർവ്യൂവിൽ തന്റെ ഭാവി പ്രൊജെക്ടുകളെ പറ്റി സംസാരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്.

മിഥുൻ ചിത്രം ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ കയ്യടികൊളോടെ മുന്നിലേക്ക് കടക്കുകയാണ്,മലയാളികൾ ഒന്നടങ്കം ഹൃദയത്തിലേറ്റി വമ്പൻ വിജയം നേടിയതോടെ ഏതു താരത്തിന്റെ പോലും ഡേറ്റ് കിട്ടില്ലേ എന്ന ചോദ്യം മനീഷ് ചോദിച്ചപ്പോൾ മിഥുൻ പറഞ്ഞത് ലാലേട്ടനോട് ഒരു കഥ പറയാൻ ആഗ്രഹം ഉണ്ടെന്നും, എന്നാൽ ഇതുവരെ അദ്ദേഹത്തെ കണ്ടു കഥ പറയാനുള്ള തന്റെ ശ്രമം വിജയിച്ചിട്ടില്ല എന്നാണ്.മാത്രവുമല്ല മിഥുൻ ഇനി ചെയ്യാൻ പോകുന്ന രണ്ടു ചിത്രങ്ങൾ ഒന്ന് ആടിന്റെ മൂന്നാം ഭാഗവും പിന്നീട് ഒരു ആക്ഷൻ ത്രില്ലറുമാണ്.കൂടാതെ മിഥുൻ നേരത്തെ പ്രഖ്യാപിച്ചിരുന്ന ജയസൂര്യ ചിത്രം ടർബോ പീറ്റർ, മമ്മൂട്ടി ചിത്രം കോട്ടയം കുഞ്ഞച്ചൻ 2 എന്നിവ ഇനി ചെയ്യുന്നില്ല എന്നും അത് രണ്ടും ഉപേക്ഷിച്ചു എന്നും മിഥുൻ തുറന്നു പറഞ്ഞു. അഞ്ചാം പാതിരാ മറ്റു ഭാഷകളിലേക്ക് റീമേക് ചെയ്യാനുള്ള ഓഫറുകൾ ലഭിക്കുന്നുണ്ട് എന്നും ഈ സംവിധായകൻ പറയുന്നു.

about mohanlal and midhun manuval

More in Malayalam Breaking News

Trending

Recent

To Top