News
ഹോളിവുഡ് നടി കെല്ലി പ്രെസ്റ്റണ് അന്തരിച്ചു
ഹോളിവുഡ് നടി കെല്ലി പ്രെസ്റ്റണ് അന്തരിച്ചു
Published on
ഹോളിവുഡ് നടി കെല്ലി പ്രെസ്റ്റണ് അന്തരിച്ചു. 57 വയസായിരുന്നു. രണ്ടു വര്‍ഷമായി സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. നടന് ജോണ്‍ ട്രെവോള്ട്ടയുടെ ഭാര്യയാണ് കെല്ലി. ജോണ്‍ തന്നെയാണ് ഭാര്യയുടെ വിയോഗ വാര്‍ത്ത ആരാധകരെ അറിയിച്ചത്.
കഠിനമായ ഹൃദയത്തോടെയാണ് താരം ഭാര്യയുടെ വിടവാങ്ങലിപ്പറ്റി കുറിച്ചത്. ധൈര്യത്തോടെയാണ് കെല്ലി കാന്‍സര്‍ പോരാട്ടം നടത്തിയതെന്നും നിരവധി പേരുടെ സ്നേഹവും പിന്തുണയും അവള്ക്കുണ്ടായിരുന്നെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. കെല്ലിയെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സര്മാര്ക്കും സുഹൃത്തുക്കള്‍ക്കും മറ്റും നന്ദി പറയാനും താരം മറന്നില്ല. മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിനായി കുറച്ചു നാള് സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും ജോണ്‍ കുറിച്ചു.
about actress
Continue Reading
You may also like...
Related Topics:news
