News
മകനോടൊപ്പം തടാകത്തിലിറങ്ങിയ നടിയെ കാണാതായി
മകനോടൊപ്പം തടാകത്തിലിറങ്ങിയ നടിയെ കാണാതായി
Published on
മകനോടൊപ്പം തടാകത്തിലിറങ്ങിയ നടിയെ കാണാതായി. നടിയും ഗായികയും മോഡലുമായ നയാ റിവേരയെയാണ് കാണാതായത്. ലോസാഞ്ജലീസ് ഡൗണ്‍ ടൗണിന് അടുത്തുള്ള പിരു തടാകത്തിലാണ് സംഭവം.
ബുധനാഴ്ച പിരു തടാക ജലസംഭരണിയില്‍ നടി ഒരു ബോട്ട് വാടകയ്ക്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ നടിയോടൊപ്പം ബോട്ടില്‍ യാത്ര ചെയ്തിരുന്ന നാല് വയസ്സുള്ള മകനെ ബോട്ടില്‍ ലൈഫ് ജാക്കറ്റ് ധരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ചയാരംഭിച്ച തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
നടി വെള്ളത്തില്‍ മുങ്ങിപ്പോയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിന് തൊട്ടുമുന്‍പ് റിവേര മകനൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നടന് റയാന് ഡോര്‍സേയായിരുന്നു റിവേരയുടെ ഭര്‍ത്താവ്. 2018 ല്‍ ഇവര്‍ വേര്‍പിരിഞ്ഞിരുന്നു.
ABOUT ACTRESS
Continue Reading
You may also like...
Related Topics:news
