നടി നിമിഷ സജയനുമായി മേക്കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ആനി നടത്തിയ സംഭാഷണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.താന്‍ മേക്കപ്പ് ഉപയോഗിക്കാറില്ലെന്ന് നിമിഷ പറഞ്ഞപ്പോള്‍ സിനിമാനടിമാര് അപ്പിയറന്‍സില്‍ ഏറെ ശ്രദ്ധിക്കണമെന്നാണ് ആനി അഭിപ്രായപ്പെട്ടത്.ഇത് സമൂഹ മാധ്യമങ്ങളിൽ വയറലായതോടെ പ്രതികരണവുമായി രംഗത്തെത്തിയി രിക്കുകയാണ് ആനി. ഷോയില്‍ എത്തിയ നിമിഷ സജയനെ അഭിനന്ദിക്കുകയാണ് താന്‍ ചെയ്തതെന്ന് ആനി പറയുന്നു.
ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആനി ഇക്കാര്യം പറഞ്ഞത്. ‘നിമിഷയുമായുള്ള അഭിമുഖം മുഴുവന്‍ കണ്ടതിനു ശേഷം ആളുകള്‍ ട്രോളിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ചില ഭാഗങ്ങള്‍ മാത്രം ശ്രദ്ധിച്ചിട്ടാണ് പല ട്രോളുകളും’ എന്ന് ആനി ചൂണ്ടിക്കാട്ടി.
‘ശരിക്കും ഞാന്‍ നിമിഷയെ അഭിനന്ദിക്കുകയാണ് ചെയ്തത്. വിസ്മയിപ്പിക്കുന്ന ഒരു തലമുറയാണ് ഇത്. അവര്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാണ്. ഞങ്ങളുടെ കാലത്ത് അതിന് വലിയ ധൈര്യം ആവശ്യമായിരുന്നു. മേക്കപ്പില്ലാതെ അവതരിപ്പിക്കാനാവുന്ന ഒരു കഥാപാത്രത്തിനുവേണ്ടി അഭിനയിക്കുന്ന കാലത്ത് ഞാന്‍ കൊതിച്ചിട്ടുണ്ട്. ഇപ്പോഴും ആ ആഗ്രഹം നടന്നിട്ടില്ല. മേക്കപ്പില്ലാതെ അഭിനയിക്കുന്നതിനെക്കുറിച്ച് നിമിഷ അത്രയും ആത്മവിശ്വാസത്തോടെ പറയുന്നതു കേട്ടപ്പോള്‍ കൂടുതല്‍ അറിയാന്‍ എനിക്ക് താല്പര്യമുണ്ടായിരുന്നു’, ആനി പറയുന്നു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...