Articles
ക്ളൈമാക്സിൽ മോഹൻലാൽ മരിക്കുന്നില്ലായിരുന്നെങ്കിൽ ചിത്രം സൂപ്പർഹിറ്റായേനെ ..
ക്ളൈമാക്സിൽ മോഹൻലാൽ മരിക്കുന്നില്ലായിരുന്നെങ്കിൽ ചിത്രം സൂപ്പർഹിറ്റായേനെ ..
By
മോഹന്‍ലാല്‍ കരിയറില്‍ കൈയാളിയ അധോലോക നായക വേഷങ്ങളില്‍ വേറിട്ടു നില്ക്കുന്ന നായകനാണ് ‘അഭിമന്യു’വിലെ ‘ഹരിഅണ്ണ’ എന്ന ഹരികൃഷ്ണന് .1991ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം രണ്ടാംതവണ മോഹന്‍ലാല്‍ ഏറ്റുവാങ്ങുമ്പോള്‍ ഹരിഅണ്ണയോടും കടപ്പപ്പെട്ടിട്ടുണ്ട് .ടി .ദാമോദരന്‍ മാസ്റ്ററുടെ രചനയില്‍ ബോംബെ അധോലോകം പാശ്ചാത്തലമാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത അഭിമന്യു തിയേറ്ററില്‍ വലിയ ഓളം സൃഷ്ട്ടിച്ചിരുന്നില്ല.
ഇന്ന് ,ഇന്ത്യന്‍ സിനിമയിലെ പ്രശസ്തനായ സംവിധായകനും ക്യാമറാമാനുമായ ‘ജീവ’ പ്രഗല്ഭനായ കലാസംവിധായകന്‍ ‘തോട്ടധരണി’ തുടങ്ങിയവരും പ്രിയനൊപ്പം അഭിമന്യുവിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നു.ചിത്രത്തിന്റെ ക്ലൈമാക്സില്‍ മോഹന്‍ ലാലിന്റെ കഥാപാത്രമായ ഹരിഅണ്ണ വെടിയേറ്റ് മരിക്കുകയായിരുന്നു.
മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ഏറെ നിരാശയും വേദനയും സമ്മാനിച്ച ക്ലൈമാക്സായിരുന്നു അഭ്യുമന്യുവിന്റെത്.വര്‍ഷങ്ങള്‍ക്ക് ശേഷം അഭ്യുമന്യുവിന്റെ നിര്‍മ്മാതാവും ഇതേ സങ്കടം തന്നെയാണ് പങ്കുവെയ്ക്കുന്നത് ” ക്ലൈമാക്സില്‍ മോഹന്‍ലാല്‍ മരിച്ചില്ലായിരുന്നെങ്കില്‍ അഭ്യുമന്യു സൂപ്പര്‍ഹിറ്റായേനേ.
written by AshiqShiju
abhimanyu movie climax
