Connect with us

വേദിയിൽ സർപ്രൈസ് നൽകി ഭാര്യ;കണ്ണുനിറഞ്ഞ് ശിവകാർത്തികേയൻ!

Tamil

വേദിയിൽ സർപ്രൈസ് നൽകി ഭാര്യ;കണ്ണുനിറഞ്ഞ് ശിവകാർത്തികേയൻ!

വേദിയിൽ സർപ്രൈസ് നൽകി ഭാര്യ;കണ്ണുനിറഞ്ഞ് ശിവകാർത്തികേയൻ!

നമ്മ വീട്ടു പിളളൈ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ശിവകാർത്തികേയന് സർപ്രൈസ് നൽകി ആർത്തി.ശിവകർത്തികേയനോട് പറയാനുള്ളത് ഒരു വീഡിയോയിൽ പകർത്തി അത് വേദിയിൽ പ്ലേ ചെയ്യുകയായിരുന്നു.ഭർത്താവിനോടുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നതാണ് വീഡിയോ. മറ്റെന്തിനേക്കാളും പ്രാധാന്യം കുടുംബത്തിന് നൽകുന്ന വ്യതിയാണ് ശിവകാർത്തികേയൻ.ഏത് പരിപാടിക്കും ഭാര്യയുമൊപ്പമാണ് പോകുന്നത്.ഇപ്പോൾ ആർത്തിയുടെ ഈ സർപ്രൈസ് താരത്തിന്റെ കണ്ണു നിറച്ചിരിക്കുകയാണ്.

ആർതിയുടെ വാക്കുകൾ ഇങ്ങനെ..

ഈ ഉലകത്തിൽ എന്റെ മകൾ ആരാധനയെ എത്രത്തോളം ഇഷ്ടമാണോ അത്രത്തോളം ഇഷ്ടം ശിവയോടും ഉണ്ട്. ഇങ്ങനെയേ എനിക്ക് പറയാൻ അറിയൂ. എവിടെ നിന്നും തുടങ്ങണമെന്ന് എനിക്ക് അറിയില്ല.അത്രയും കാര്യങ്ങൾ ഞങ്ങൾക്കുവേണ്ടി ചെയ്തിട്ടുണ്ട്. എന്നെയും മകളെയും എങ്ങനെ നോക്കുന്നുവോ അതുപോലെ തന്നെയണ് എന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും അദ്ദേഹം നോക്കുന്നത്. എത്ര ഭർത്താക്കന്മാർ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് അറിയില്ല. എന്റെ അച്ഛന് ലഭിച്ച ഏറ്റവും വലിയ സമ്മാനവും ശിവയായിരിക്കും.

ഒരുപാട് വിശേഷങ്ങൾ അങ്ങയോട് പറയാനുണ്ട്. എന്നാൽ ഇതാദ്യമായി വേദിയിൽ വച്ചു ഞാൻ പറയുന്നു, ‘ ഐ ലവ് യു’. എനിക്കൊരു സോറി പറയുവാനുണ്ട്. ശിവയോട് ചോദിക്കാതെ ഈ വിഡിയോ ബൈറ്റ് നൽകിയതിന് സോറി.കുടുംബത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന ആളാണ് എന്റെ ഭർത്താവെന്ന് പറയാൻ ഒരു ഉദാഹരണം ഞാൻ പറയാം.ഏതെങ്കിലും സിനിമയുടെ ജോലിക്കായി വിമാനത്താവളത്തിൽ പോകുമ്പോൾ അവിടെ വരെ എന്നെയും മകളെയും കൂട്ടിക്കൊണ്ടുപോകും. കാറിലിരുന്ന് കുട്ടിയുമായി കളിയും ചിരിയുമായിരിക്കും.
ഞങ്ങൾക്കുളളിലെ ബന്ധം ഐ ലവ് യുവില്‍ ഒതുങ്ങുന്നതല്ല. ഇതാദ്യമായാണ് ഇവളിൽ നിന്നും ഇങ്ങനെ കേൾക്കുന്നത്. അവളുടെ സന്തോഷത്തിന്റെ അളവ് ആ വാക്കുകളിൽ ഉണ്ടായിരുന്നു. പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരസ്പരം സംസാരിക്കും.എന്നാൽ ഐ ലവ് യു വാക്കുകളൊന്നും ഞങ്ങൾക്കിടയിൽ ഇല്ല. എന്നാല്‍ ഈ വേദിയിൽ നിന്നും അത് കേൾക്കുമ്പോൾ ജീവിതത്തിലെ വലിയൊരു നിമിഷമായി തോന്നുന്നു.

aarthi’s cute love speech for shiva karthikeyan

More in Tamil

Trending

Recent

To Top