മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അര്‍ച്ചന സുശീലന്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ താരം വീഡിയോ പങ്കുവെച്ചതോടെ താരത്തിനെതിരെ പൊങ്കാലയായിരുന്നു
കുക്കിംഗില്‍ പരീക്ഷണം നടത്തുകയായിരുന്നു അർച്ചന. അച്ഛനും അമ്മയും ഭക്ഷണം കഴിക്കുന്നൊരു വീഡിയോ പങ്കുവച്ച നടിയ്ക്ക് നേരെ വിമര്‍ശനം. അര്‍ച്ചന ഉണ്ടാക്കിയ പനീര്‍ ബട്ടര്‍ മസാലയും ചപ്പാത്തിയും കഴിക്കുകയാണ് മാതാപിതാക്കള്‍.
‘നന്ദിയുണ്ട് ദൈവമേ, ഞാന്‍ ഉണ്ടാക്കിയത് അച്ഛനും അമ്മയ്ക്കും ഇഷ്ടമായി’ എന്ന് ക്യാപ്ഷന്‍ കൊടുത്ത് കൊണ്ടാണ് അര്‍ച്ചന വീഡിയോ പോസ്റ്റ് ചെയ്തത്. എല്ലാവരും ഭക്ഷണം കഴിക്കുന്ന വീഡിയോയില്‍ മറ്റൊരു പെണ്‍കുട്ടി നിസാഹയതോടെ നില്‍ക്കുന്നത് ശ്രദ്ധിച്ച ആരാധകര്‍ നടിയോട് സെര്‍വന്റിന്റെ മുഖം കാണുമ്ബോള്‍ പാവം തോന്നുന്നുണ്ടെന്നും അവര്‍ക്ക് കൂടി കഴിക്കാന്‍ കൊടുത്തൂടേ എന്നുമൊക്കെ ചോദിച്ചത്
വിമര്‍ശകര്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍
എന്നെ വിമര്‍ശിച്ചവര്‍ക്കുള്ള പോസ്റ്റാണിത്. ഇത്തരത്തിലൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് വിശദീകരണം ഇടേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. അവള് ഈ കുടുംബത്തിലെ ഒരംഗമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നാണ് മാതാപിതാക്കള്‍ പഠിപ്പിച്ച് തന്നിട്ടുള്ളത്. ആദ്യം ഡാഡിക്കും മമ്മിക്കും ഭക്ഷണം കൊടുത്തതും അതുകൊണ്ടാണ്. മുന്‍പുള്ള എന്റെ പോസ്റ്റുകളില്‍ എനിക്കൊപ്പം റിങ്കിയുമുണ്ട്. എന്നോടൊപ്പം വര്‍ക്കൗട്ട് ചെയ്തതുകൊണ്ടാണ് അവള് ക്ഷീണിച്ചിരിക്കുന്നതെന്നുമായിരുന്നു അര്‍ച്ചന സുശീലന്റെ മറുപടി.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...