
Malayalam
‘ഈ ലോക്ക് ഡൗൺ പുത്തരിയല്ല, നാലഞ്ചു കൊല്ലം മുമ്പ് വരെ തനിക്കിത് ഏറെ പരിചിതം; നടന് ഇര്‍ഷാദ്
‘ഈ ലോക്ക് ഡൗൺ പുത്തരിയല്ല, നാലഞ്ചു കൊല്ലം മുമ്പ് വരെ തനിക്കിത് ഏറെ പരിചിതം; നടന് ഇര്‍ഷാദ്

ലോക്ഡൗണ്‍ തുടരുന്നതിനാൽ മലയാള സിനിമ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. എന്നാൽ ഈ ലോക്ക് ഡൗൺ നാലഞ്ചു കൊല്ലം മുമ്പ് വരെ തനിക്കിത് ഏറെ പരിചിതമായിരുന്നുവെന്ന് നടന് ഇര്‍ഷാദ്. സിനിമയൊന്നുമില്ലാതെ മാസങ്ങളോളം വീടിനകത്ത് ലോക്കായും മാനസികമായി ഡൗണ്‍ ആയുമൊക്കെ ഇരിക്കുന്ന സമയം തനിക്ക് ഉണ്ടായിരുന്നു താരം പറയുന്നു.
‘ഒരു നാലഞ്ചു കൊല്ലം മുമ്പു വരെ എനിക്കിത് പരിചിതമായ അവസ്ഥയായിരുന്നു. ഞാനത്രയ്ക്ക് തിരക്കുള്ള നടനൊന്നുമായിരുന്നില്ല. മൂന്നും നാലും മാസമൊക്കെ സിനിമയൊന്നുമില്ലാതെ വീടിനകത്ത് ലോക്കായും മാനസികമായി ഡൗണ്‍ ആയുമൊക്കെ ഇരിക്കുന്ന സമയം ഉണ്ടായിരുന്നു. അന്നതിനെ മറികടക്കാന്‍ വായന, യാത്രകള്‍ ഒക്കെയായിരുന്നു കൂട്ട്. ഇപ്പോള്‍, ലോകം മുഴുവന്‍ ലോക്ക്ഡൗണിലായി എന്നുമാത്രം. വീട്ടിലിരുന്ന് ശീലമുള്ളതു കൊണ്ട് വലിയ പ്രശ്നമായി തോന്നുന്നില്ല.’
‘മാറ്റിവെച്ച ഏറെ പുസ്തകങ്ങള്‍ ഇതിനകം വായിക്കാന്‍ പറ്റി, പലപ്പോഴായി മിസ്സായി പോയ സിനിമകളൊക്കെ കണ്ടു തീര്‍ക്കുന്നു. ഇഷ്ടപ്പെട്ട കവിതകള്‍ ചൊല്ലി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നു. കവിതകള്‍ക്കായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. ഞാന്‍ ഈ ഫ്ളാറ്റില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല. ഭയം കൊണ്ടല്ല, പുറത്തിറങ്ങേണ്ട ആവശ്യം വന്നിട്ടില്ലെന്നതാണ് സത്യം. പിന്നെ, നമുക്കിപ്പോള്‍ സമൂഹത്തോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യവും ഈ വീട്ടിലിരിപ്പാണ്.’ ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തില്‍ ഇര്‍ഷാദ് പറഞ്ഞു
ACTOR IRSHAD
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...