Connect with us

എവിടെയാണ് കറക്ട് അളവില്‍ ഇട്ട് കൊടുക്കേണ്ടത് എന്ന് മഞ്ജുവിന് അറിയാം. അത് എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല, എന്ന് കരുതി കാവ്യ മോശമാണ് എന്നല്ല; ഇര്‍ഷാദ് അലി പറയുന്നു

News

എവിടെയാണ് കറക്ട് അളവില്‍ ഇട്ട് കൊടുക്കേണ്ടത് എന്ന് മഞ്ജുവിന് അറിയാം. അത് എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല, എന്ന് കരുതി കാവ്യ മോശമാണ് എന്നല്ല; ഇര്‍ഷാദ് അലി പറയുന്നു

എവിടെയാണ് കറക്ട് അളവില്‍ ഇട്ട് കൊടുക്കേണ്ടത് എന്ന് മഞ്ജുവിന് അറിയാം. അത് എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല, എന്ന് കരുതി കാവ്യ മോശമാണ് എന്നല്ല; ഇര്‍ഷാദ് അലി പറയുന്നു

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്.

അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മഞ്ജു തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. രണ്ടാം വരവില്‍ മഞ്ജു സോഷ്യല്‍ മീഡിയയിലും വളരെ സജീവമായിരുന്നു. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മഞ്ജുവിന്റെ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഏത് തരം വേഷവും തനിക്ക് ഇണങ്ങുമെന്ന് മഞ്ജു ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞു. മുമ്പോരിക്കല്‍ മഹാ നടന്‍ തിലകന്‍ വരെ മഞ്ജുവിനൊപ്പം വീണ്ടും അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും അപ്പാടെ മാറി നിന്നിരുന്ന വേളയിലായിരുന്നു തിലകന്റെ ഈ വാക്കുകള്‍. മഞ്ജുവിന്റെ അഭിനയത്തെ കുറിച്ച് വര്‍ണിക്കാത്തവരില്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇപ്പോള്‍ നടന്‍ ഇര്‍ഷാദ് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

മഞ്ജു വാര്യര്‍ എന്ന നടി എങ്ങിനെയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാവുന്നത് എന്നതിനെ കുറിച്ചാണ് ഇര്‍ഷാദ് പറയുന്നത്. കരിയറിന്റെ തുടക്കത്തില്‍ മാത്രമാണ് ഇര്‍ഷാദ് മഞ്ജുവിനൊപ്പം അഭിനയിച്ചിട്ടുള്ളത്. കുടമാറ്റം, പ്രണയവര്‍ണങ്ങള്‍ എന്നീ മഞ്ജു വാര്യര്‍ ചിത്രങ്ങളില്‍ ചെറിയ റോളുകളില്‍ ഇര്‍ഷാദ് അഭിനയിച്ചിരുന്നു.

എന്നാല്‍ 2014 ല്‍ മഞ്ജു വാര്യര്‍ തിരിച്ച് വരവ് നടത്തിയതിന് ശേഷവും വേട്ട എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ഇര്‍ഷാദ് അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യരെ കുറിച്ച് മാത്രം എന്താണ് ഇത്രയും സംസാരിക്കുന്നത്. എന്തുകൊണ്ടാണ് മഞ്ജു മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാവുന്നത്. ഒരു മരണ വീട്ടില്‍ പോയാല്‍ ഞാന്‍ കരയും, നിങ്ങളും കരയും. പക്ഷെ ആ മരിച്ച ആളുടെ അടുത്ത ബന്ധു കരയുന്നത് പോലെ ഞാന്‍ കരയേണ്ടതില്ല. ആ ഒരു തിരിച്ചറിവ് വളരെ വലുതാണ്.

അവിടെ നമുക്ക് എന്താണ് റോള്‍ എന്ന് മനസ്സിലാക്കി കരയുക എന്നതാണ് പ്രധാനം. അവിടെയാണ് മഞ്ജുവിന്റെ കഴിവ്. എവിടെയാണ് കറക്ട് അളവില്‍ ഇട്ട് കൊടുക്കേണ്ടത് എന്ന് മഞ്ജുവിന് അറിയാം. അത് എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല. മറ്റുള്ള നടിമാര്‍ മോശമാണ് എന്ന അര്‍ത്ഥത്തിലല്ല ഞാന്‍ പറയുന്നത്.

അഭിനയിക്കേണ്ട, കൊടുക്കേണ്ട അളവില്‍ മഞ്ജുവിന് കൃത്യമായി കിട്ടുന്നുണ്ട്. മഞ്ജു പോലും അറിയാത്ത കാര്യമാവാം അത്. ദൈവികമായി കിട്ടുന്ന കാര്യമാണ്. എന്ന് കരുതി കാവ്യാ മാധവന്‍ ആയാലും മോശമാണ് എന്നല്ല. എന്റെ കാലഘട്ടത്തില്‍ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടി മഞ്ജു വാര്യര്‍ തന്നെയാണ് ഇര്‍ഷാദ് പറഞ്ഞു.

അതേസമയം, ഒരുപിടി മികച്ച ചിത്രങ്ങളാണ് മഞ്ജുവിന്റേതായി പുറത്തെത്താനുള്ളത്. തല അജിത്ത് നായകനാവുന്ന തുനിവ് എന്ന സിനിമ അടുത്ത മാസം റിലീസിനൊരുങ്ങുകയാണ്. പൊങ്കല്‍ റിലീസായിട്ടെത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന സിനിമയായത് കൊണ്ട് തുനിവ് കേരളത്തിലും ചര്‍ച്ച വിഷയമായിരിക്കുകയാണ്.

മഞ്ജു വാര്യരുടെ ആദ്യത്തെ ഇന്‍ഡോഅറബിക് ചിത്രം ആയിഷ 2023 ജനുവരി 20ന് റിലീസ് ചെയ്യും. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സംവിധാനം. അറബിക്, മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെയാകും സിനിമ റിലീസ് ആകുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top