Malayalam
സിനിമകളുടെ ഓണ്‍ലൈന്‍ റിലീസ് ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ച് ചലച്ചിത്ര സംഘാടകര്‍
സിനിമകളുടെ ഓണ്‍ലൈന്‍ റിലീസ് ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ച് ചലച്ചിത്ര സംഘാടകര്‍
Published on
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ക് ഡൌണ്‍ ആയതോടെ സിനിമാ മേഖല വളരെ അധികം പ്രതിസന്ധി നേരിടുകയാണ്. പ്രതിസന്ധി തരണം ചെയ്യാന്‍ പല വഴികളും സിനിമ സംഘടനകള്‍ ചര്‍ച്ച ചെയ്യുകയാണ്. ഇപ്പോള്‍ ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ സിനിമകളുടെ ഓണ്‍ലൈന്‍ റിലീസ് ചര്‍ച്ചചെയ്യാന്‍ യോഗം സംഘടിപ്പിച്ചു ചലച്ചിത്ര സംഘാടകര്‍ . ഓണ്‍ലൈന്‍ സിനിമ റിലീസിന് താല്പര്യമുള്ള നിര്‍മാതാക്കളുടെ അഭിപ്രയം യോഗം ചര്‍ച്ച ചെയ്തു. ഓണ്‍ലൈന്‍ റിലീസിന് താല്പര്യമുള്ളവര് മെയ് 30 വിവരം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാ സംഘടനകളുമായും ആലോചിച്ച് തീരുമാനം എടുക്കാമെന്നാണ് യോഗം അറിയിച്ചിരിക്കുന്നത്. അതേസമയം കൂടുതല്‍ നിര്‍മാതാക്കളും തിയേറ്റര്‍ റിലീസിനാണ് താത്പര്യം പ്രകടിപ്പിച്ചതെന്നാണു സൂചന.
അതേസമയം സിനിമ മേഖലയിലെ എല്ലാ സംഘടനകളുമായും ആലോചിക്കാതെ ഓണ്‍ലൈന്‍ റിലീസ് വിഷയത്തില്‍ ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാവില്ല എന്നും യോഗം അറിയിച്ചു. ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ തടസ്സപ്പെട്ടുകിടക്കുന്ന സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കും അസോസിയേഷന് കത്തയച്ചിരുന്നു.
സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. അഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് നടന്ന വളരെ...
ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ അതിഥിയായി ദിലീപ് എത്തുന്നു. താന്‍ നായകനാവുന്ന പുതിയ...
കഴിഞ്ഞ ദിവസമായിരുന്നു നടന് ദീപക് പറമ്പോലും നടി അപര്‍ണ ദാസും ഗുരുവായൂരമ്പലത്തില്‍ വെച്ച് വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍...
ബിഗ് ബോസ് മലയാളം സീസണ് 6 ലേക്ക് വൈല്‍ഡ് കാർഡായി എത്തിയവരില്‍ ശ്രദ്ധേയമായ മത്സരം കാഴ്ചവെച്ചവരായിരുന്നു ഡിജെ സിബിനും അവതാരകയായ പൂജയും....
ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് പേജ് തിരികെ കിട്ടിയെന്ന് അറിയിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഹാക്കർ ലോഗ് ചെയ്തതു പാക്കിസ്ഥാനില്‍ നിന്നാണെന്നും ഈ...