Malayalam
ഇന്നേ വരെ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഡാന്‍സുണ്ട്, ലിപ് ലോക്കുണ്ട്, അങ്ങനെ പലതും; സിനിമയെ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് ഒമറിനറിയാം; പുതിയ ചിത്രത്തെ കുറിച്ച് നടന്‍ ഇര്‍ഷാദ്
ഇന്നേ വരെ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഡാന്‍സുണ്ട്, ലിപ് ലോക്കുണ്ട്, അങ്ങനെ പലതും; സിനിമയെ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് ഒമറിനറിയാം; പുതിയ ചിത്രത്തെ കുറിച്ച് നടന്‍ ഇര്‍ഷാദ്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ‘പവര്‍ സ്റ്റാറി’നു ശേഷം ഒമര്‍ ലുലു ഒരുക്കുന്ന പുതിയ ചിത്രമാണ് ‘നല്ല സമയം’.
നടന്‍ ഇര്‍ഷാദാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അതോടൊപ്പം പുതുമുഖങ്ങളായ അഞ്ച് നായികമാരും ചിത്രത്തിലുണ്ട്. നന്ദന, നീന മധു, നോറ, അസ്ലാമിയ, ഗായത്രി എന്നിവരാണ് നായികമാര്‍.ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവത്ക്കരിക്കുന്ന ഒരു ഫണ്‍ ത്രില്ലറായാണ് ഒമര്‍ ലുലു തന്റെ പുതിയ സിനിമയായ നല്ല സമയം ഒരുക്കിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
ഇപ്പോഴിതാ സിനിമയെ കുറിച്ച് നടന്‍ ഇര്‍ഷാദ് പറഞ്ഞിരിക്കുന്ന വാക്കുകള്‍ ആണ് ശ്രദ്ധേയമാകുന്നത്. നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇന്നേ വരെ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഡാന്‍സുണ്ട്, ലിപ് ലോക്കുണ്ട്, അങ്ങനെ പലതും. ഒരു ചെറിയ ഡയലോഗുപോലും ഒറ്റടേക്കില്‍ പൂര്‍ത്തിയാക്കാത്ത പുതുമുഖ നായിക, ലിപ് ലോക്ക് ഒറ്റ ടേക്കില്‍ പൂര്‍ത്തിയാക്കി ഞങ്ങളെ ഞെട്ടിച്ചുവെന്നും ഇര്‍ഷാദ് പറയുന്നു.
ഒടിടി പ്ലാറ്റ്‌ഫോമിനുവേണ്ടി ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിനിമയുടെ ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് നിര്‍വ്വഹിക്കുന്നു. ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്.
കെജിസി സിനിമാസിന്റെ ബാനറില്‍ നവാഗതനായ കലന്തൂര്‍ ആണ് സിനിമയുടെ നിര്‍മ്മാണം.സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നടന്നു. സിനിമയെ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് ഒമറിനറിയാം. ഞാന്‍ എന്നെ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമങ്ങളൊന്നും നടത്താത്തയാളാണ്. എന്നെ കൃത്യമായി മാര്‍കറ്റ് ചെയ്യാന്‍ ഒമര്‍ പറയുകയായിരുന്നു. ഇതുവരെ കാണാത്ത ഇര്‍ഷാദിനെ ‘നല്ല സമയ’ത്തില്‍ കാണാം, ഇര്‍ഷാദ് പറഞ്ഞു.
