Connect with us

ദുബായില്‍ ഒരു ഷൂട്ടിംഗിന്റെ ഭാഗമായി താമസിച്ചു… അവിടത്തെ സുഖ ജീവിതവും ഭക്ഷണ രീതിയും കൂടിയായപ്പോള്‍ ശരീരം കൈവിട്ടു പോകുന്നതു പോലെ തോന്നി, ഒടുവിൽ ബാംഗ്ലൂരുള്ള ഒരു നാച്ചുറോപ്പതി ആശുപത്രിയുടെ സഹായം തേടുകയായിരുന്നു

Malayalam

മലയാളികളുടെ ഇഷ്ട്ട നടനാണ് ഇർഷാദ്. സഹനടനായിട്ടായിരുന്നു അരങ്ങേറ്റമെങ്കിലും വില്ലൻ വേഷത്തിലും തിളങ്ങാൻ ഇർഷാദിന് കഴിഞ്ഞിരുന്നു. 1998-ൽ പുറത്ത് ഇറങ്ങിയ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നടൻ വെള്ളിത്തിരയിൽ എത്തിയത്. നടൻ വർക്ക് ചെയ്തിട്ടുണ്ട്. ഓപ്പറോഷൻ ജാവയാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന നടന്റെ ചിത്രം.

തന്റെ ലുക്കും ഗെറ്റപ്പും മാറ്റി പുത്തന്‍ മേക്കോവറില്‍ എത്തിയതിനെ കുറിച്ച് തുറന്ന് പറയുകയാണ്
ഇര്‍ഷാദ് അലി. ബാംഗ്ലൂരുള്ള ഒരു നാച്ചുറോപ്പതി ആശുപത്രിയുടെ സഹായത്തോടെയാണ് താന്‍ മെട്രോ അര്‍ബന്‍ ലുക്കിലേക്ക് മാറിയത് എന്നാണ് ഇര്‍ഷാദ് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്

ഒരു നടന്റെ ടൂള്‍ അയാളുടെ ശരീരമാണ്. അടുത്തിടെ ദുബായില്‍ ഒരു ഷൂട്ടിംഗിന്റെ ഭാഗമായി കുറച്ചു ദിവസം താമസിച്ചിരുന്നു. അവിടത്തെ സുഖ ജീവിതവും ഭക്ഷണ രീതിയും കൂടിയായപ്പോള്‍ ശരീരം തന്റെ കൈവിട്ടു പോകുന്നതു പോലെ തോന്നി. അതു കൊണ്ടാണ് ഒന്നു ഫിറ്റ് ആകാന്‍ തീരുമാനിച്ചത്. ബാംഗ്ലൂരുള്ള ഒരു നാച്ചുറോപ്പതി ആശുപത്രിയുടെ സഹായവും തേടി.

ലാലേട്ടന്‍ വരെ ഒരിക്കല്‍ ഈ ആശുപത്രിയുടെ സഹായം തേടിയിട്ടുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. മറ്റു പല പ്രമുഖ സെലിബ്രിറ്റികളും ഇതേ പോലെ ഇടയ്ക്ക് അവരുടെ ലുക്കും ഗെറ്റപ്പുമൊക്കെ മാറ്റാറില്ലേ. അതുപോലെ ഒരു എളിയ ശ്രമം നടത്തി നോക്കിയതാണ്. പിന്നെ എത്ര മെട്രോ അര്‍ബന്‍ ലുക്കിലേക്കു ശരീരം മാറിയാലും മനസു കൊണ്ട് താനൊരു നാട്ടിന്‍പുറത്തുകാരനാണ്.

പക്ഷേ അത് തന്റെ പരിമിതിയായി മറ്റുള്ളവര്‍ക്ക് തോന്നരുത്. ഈ മെയ്‌ക്കോവര്‍ മനപ്പൂര്‍വം ചെയ്തതാണ്. എല്ലായ്‌പ്പോഴും ഗ്രാമീണ വേഷങ്ങള്‍ ചെയ്യുന്നതിന്റെ മടുപ്പും നാഗരിക കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന ആഗ്രഹവുമൊക്കെ ഇതിനു പിന്നിലുണ്ട്. എപ്പോഴും ഒരേ ലുക്കില്‍ തുടര്‍ന്നാല്‍ ഒരേ തരം കഥാപാത്രങ്ങളാണ് തേടി വരിക.

അഭിനയം വളരെ സീരിയസ് ആയി കാണുന്നതു കൊണ്ടു തന്നെ അതില്‍ വെറൈറ്റി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. സത്യത്തില്‍ തനിക്ക് മെട്രോ അപ്പീലുള്ള കഥാപാത്രമാകാനും സാധിക്കും എന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള ഒരു ശ്രമം കൂടിയാണിത്. അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക സിനിമയ്ക്ക് വേണ്ടിയല്ല എന്നാണ് ഇര്‍ഷാദ് പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending