
News
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; കേരള പൊലീസിനെ അഭിനന്ദിച്ച് കമല്ഹാസന്
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; കേരള പൊലീസിനെ അഭിനന്ദിച്ച് കമല്ഹാസന്

ലോകമെമ്പാടും കൊറോണ വ്യാപിക്കുമ്പോൾ ആരോഗ്യപ്രവർത്തകരും ഒപ്പം നമ്മുടെ അധികൃതരും ഉറക്കമൊഴിഞ്ഞ് പ്രവർത്തിച്ചുപോരുകയാണ്. ഓരോ സങ്കടാവർത്തകളും അതിജീവിക്കാൻ പ്രേരിപ്പിച്ച് നമ്മെ നിലനിർത്തുന്ന ഓരോ പ്രവർത്തകരെയും പ്രശംസിക്കാതെന്തു പറയും. നാനാഭാഗത്തുനിന്നും നമ്മുടെ കേരളത്തെ പ്രശംസിക്കുമ്പോൾ ഒപ്പം എത്തിയിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കേരള പൊലീസിനെ അഭിനന്ദിച്ചുകൊണ്ടാണ് നടന് കമല്ഹാസന് രംഗത്തേക്ക് എത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളെ മാത്രമല്ല കേരള പൊലീസ് സ്വന്തമായി തയാറാക്കിയ നിര്‍ഭയം എന്ന ഗാന വീഡിയോയെയും കമല്ഹാസന് പ്രത്യേകം പ്രശംസിക്കുകയുണ്ടായി. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പ്രചോദനം നൽകുന്ന ഗാനമാണെന്നാണ് ‘നിര്‍ഭയ’ത്തെ കമല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലായിരുന്നു കമല്‍ഹാസന്റെ പ്രതികരണം ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ പൊലീസിനെ പ്രത്യേക അഭിനന്ദിച്ചതില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കമല്ഹാസന് നന്ദി പ്രകാശിപ്പിച്ചു. നമ്മുടെ ഇന്ത്യന്‍ സിനിമയെ മഹാനായ ഒരു നടനില്‍ നിന്ന് പ്രശംസ ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് കമല്ഹാസന് എഴുതിയ കത്തില്‍ ബെഹ്റ നന്ദി സൂചകമായി അറിയിക്കുകയുണ്ടായി.
എന്നാൽ ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പൊലീസ് കഠിനമായ സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നത് തന്നെ. കമല്‍ഹാസന്റെ സന്ദേശം കേരള പൊലീസിലെ ഓരോ അംഗത്തിനും ആത്മവിശ്വാസം പകരുന്നതാണെന്നും ബെഹ്റ കുറിക്കുകയാണ് ചെയ്തു. അതേസമയം ലോക്നാഥ് ബെഹ്റയുടെ കത്ത് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
kerala police
2007ൽ അൻവർ റഷീദിൻറെ സംവിധാനത്തിൽ, മണിയൻ പിള്ള രാജു നിർമ്മിച്ച് പുറത്തിറങ്ങിയ, മോഹൻലാൽ നിറഞ്ഞാടിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഛോട്ടാ മുംബൈ....
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ആര്യ. ഇപ്പോഴിതാ ആര്യയുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരിക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ്...
നിരവധി ആരാധകരുള്ള ഗായികയാണ് ജൊനിറ്റ ഗാന്ധി. ഇപ്പോഴിതാ കുട്ടിക്കാലത്ത് നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജൊനിറ്റ. കാനഡയിലെ ടൊറന്റോയിൽ...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ. ബിനുൽ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...