
News
ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ല; ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറി ക്രൈംബ്രാഞ്ച് സംഘം
ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ല; ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറി ക്രൈംബ്രാഞ്ച് സംഘം

2018 സെപ്റ്റംബര്‍ 25 ന് തിരുവനന്തപുരം മംഗലപുരത്തിന് സമീപമാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ സംഭവസ്ഥലത്തുവെച്ചും ബാലഭാസ്കര്‍ ചികിത്സയിലിരിക്കെ ആശുപത്രിയില്‍വെച്ചും മരണപ്പെട്ടു. പിന്നാലെയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
തൃശ്ശൂരില്‍നിന്ന് പുറപ്പെട്ടത് മുതല്‍ അമിതവേഗത്തിലായിരുന്നു കാര്‍ സഞ്ചരിച്ചത്. 260 കിലോമീറ്റര്‍ ദൂരം മൂന്നര മണിക്കൂറിനുള്ളില്‍ പിന്നിട്ടു. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിന് പോയ കുടുംബം അന്ന് രാത്രി തന്നെ മടങ്ങിയതില്‍ അസ്വാഭാവികതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന് രാത്രി തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ ബാലഭാസ്കര്‍ തീരുമാനിച്ചിരുന്നു. രാത്രി തന്നെ മടങ്ങുന്നതിനാല്‍ നിരക്ക് കുറച്ചുതരണമെന്ന് ബാലഭാസ്കര്‍ ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനാലാണ് രാത്രി യാത്രയില്‍ അസ്വാഭാവികതയില്ലെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത്. അപകടസ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ ചിലരെ കണ്ടുവെന്ന കലാഭവന്‍ സോബിയുടെ വാദങ്ങളും ക്രൈംബ്രാഞ്ച് തള്ളി. അപകടത്തില്‍ അസ്വാഭാവികതയില്ലെന്നും പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിയതെന്നും അന്വേഷണസംഘം പറയുന്നു. ബാലഭാസ്കറിന്റെ പിതാവ് ഉന്നയിച്ച എല്ലാ സംശയങ്ങളും അന്വേഷിച്ചെന്നും അപകടത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, ബാലഭാസ്കറിന്റെ അപകട മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തതിനാല്‍ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് സിബിഐ ഉദ്യോഗസ്ഥരും പരിശോധിച്ചുവരികയാണ്.
balabashkar
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...