
Malayalam
അയാളുടെ ക്രിമിനൽ സ്വാഭാവം പുറത്തുവന്നു; നിയമനടപടി സ്വീകരിക്കണം; രജിത്തിനെതിരെ ആഞ്ഞടിച്ച് ദിയ സന
അയാളുടെ ക്രിമിനൽ സ്വാഭാവം പുറത്തുവന്നു; നിയമനടപടി സ്വീകരിക്കണം; രജിത്തിനെതിരെ ആഞ്ഞടിച്ച് ദിയ സന

ഏഷ്യനെന്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസ്സും അതിലെ മത്സരാർത്ഥിയായ രജിത് കുമാറുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയും ആക്റ്റിവിസ്റ്റുമായ ദിയ സന രജിത്ത് കുമാറിനെതിരെ രംഗത്ത്. രജിത്കുമാറിനെതിരെ കേസെടുക്കണമെന്ന് ദിയ സന. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിനിടെയാണ് ദിയ ഇക്കാര്യം പറഞ്ഞത്.
ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രവൃത്തിയാണ് രജിത് കുമാറിന്റേത്. അയാള്‍ക്കുള്ളിലെ ക്രിമിനല്‍ സ്വഭാവം പുറത്തു വന്നിരിക്കുകയാണ്. അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം.’ ദിയ പറയുന്നു
‘കണ്ണില്‍ അണുബാധ വന്നതിനെത്തുടര്‍ന്ന് ചികിത്സ കഴിഞ്ഞെത്തിയ പെണ്‍കുട്ടിയോട് വലിയ ക്രൂരതയാണ് രജിത് കാണിച്ചത്. രജിതിനെപ്പോലെ വലിയ വിദ്യാഭ്യാസമുള്ളയാള്‍ക്ക് എങ്ങനെ ഇത് ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് എനിക്ക് മനസ്സിലാകാത്തത്. രേഷ്മയെ ആക്രമിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചതാകണം.’ ദിയ പറയുന്നു. രജിത് ക്ഷമാപണം നടത്തിയിട്ടും രേഷ്മ ആ പ്രവൃത്തി ക്ഷമിക്കാതിരുന്നതില് താന്‍ സന്തോഷിക്കുന്നുവെന്നും ദിയ പറഞ്ഞു.
അതെ സമയം തന്നെ രജിത്ത് കുമാർ പുറത്തായത്തിന് പിന്നാലെ സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് എത്തുന്നത്. സീരിയൽ നടൻ മനോജ്. മുൻ ബിഗ് ബോസ് താരങ്ങളായ പേർളി മാണി. ശ്രീനിൻഷ് അരവിന്ദ് , ശ്രീലക്ഷി , ഷിയാസ് കരീം തുടങ്ങിയവരെല്ലാം രജിത്തിന് പിന്തുണ അറിയിച്ച് എത്തിയിരുന്നു.
കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണമാണ് കേരളം കൈക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോവിഡ് ഭീതി നിലനിൽക്കെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുൻകരുതൽ നിർദേശങ്ങൾ അവഗണിച്ച് റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ എത്തിയവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ കഴിഞ്ഞ ദിവസം രജിത്ത് കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു
മാർച്ച് 10 ന് സംപ്രേഷണം ചെയ്ത ബിഗ്ബോസിന്റെ 66ാം എപ്പിസോഡിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് രജിത് കുമാറിനെ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്താക്കിയത്. സ്കൂൾ ടാസ്ക് എന്ന പേരിൽ നടത്തിയ ഗെയിമിനിടെ സഹമത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ ഡോ രജിത് കുമാർ മുളക് തേക്കുകയായിരുന്നു.
ബിഗ് ബോസിൽ എത്തിയ ശേഷം രേഷ്മയ്ക്ക് കണ്ണ് രോഗ ബാധ പിടിപെട്ടിരുന്നു. അതിന് അവർ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടന്ന മത്സരത്തിനിടെയാണ് രജത് കുമാർ അവരുടെ രണ്ട് കണ്ണിലും മുളക് തേച്ചത്. നടപടിയിൽ രജത് കുമാറിനെ പരിപാടിയിൽ നിന്നും താത്കാലികമായി പുറത്താക്കിയിരുന്നു. അതിന് ശേഷം ശനിയാഴ്ച നടന്ന വാരാന്ത്യ എപ്പിസോഡിൽ രജത് കുമാറിനെ തിരിച്ചെടുക്കുന്ന നടപടിയോട് യോജിക്കാൻ ആകില്ലെന്ന് അവതാരകനായ മോഹൻലാലിനോട് രേഷ്മ നിലപാട് വ്യക്തമാക്കി. പിന്നാലെയാണ് രജിതിന്റെ നടപടി നീതീകരിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി പരിപാടിയിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചത്. പുറത്താക്കിയ നടപടിയിൽ നടനെതിരെ രജത് കുമാർ ഫാൻസ് രംഗത്തെത്തിയിരുന്നു.
diya sana
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...