Connect with us

ഞാൻ പറഞ്ഞിട്ടല്ല എന്നെ സ്വീകരിക്കാന്‍ ആളുകളെത്തിയതെന്ന്;ആരാധകരെ തള്ളിപറഞ്ഞ് രജിത് കുമാർ!

Malayalam

ഞാൻ പറഞ്ഞിട്ടല്ല എന്നെ സ്വീകരിക്കാന്‍ ആളുകളെത്തിയതെന്ന്;ആരാധകരെ തള്ളിപറഞ്ഞ് രജിത് കുമാർ!

ഞാൻ പറഞ്ഞിട്ടല്ല എന്നെ സ്വീകരിക്കാന്‍ ആളുകളെത്തിയതെന്ന്;ആരാധകരെ തള്ളിപറഞ്ഞ് രജിത് കുമാർ!

ബിഗ്‌ബോസിൽ പങ്കെടുത്തതിന്റെ പേരിൽ ഇ പ്പോൾ ആകെ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ് രജിത് കുമാർ.കൊറോണ ഭീതി നിലനിൽക്കെ ബിഗ്‌ബോസ് ഹൗസിൽ നിന്നും പുറത്തുവന്ന റെജിത്കുമാറിനെ സ്വീകരിക്കാൻ വലിയ ജനക്കൂട്ടം എത്തിയതാണ് പ്രശ്നങ്ങൾക്ക് വഴി തെളിച്ചത്.ഇതിനെത്തുടർന്ന് രജിത് കുമാറിനേയും മറ്റ് 13 പേരയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം
ആലുവ പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ രജിത് മാധ്യമങ്ങളൊട് സംസാരിച്ചിരുന്നു.താന്‍ പറഞ്ഞിട്ടില്ല തന്നെ സ്വീകരിക്കാന്‍ ആളുകളെത്തിയതെന്ന് രജിത് കുമാർ പറയുന്നു.

കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെനിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍സ്വീകരണം സംഘടിപ്പിച്ചതിന് രജിത്കുമാറുള്‍പ്പെടെ 75 പേര്‍ക്കെതിരെനെടുമ്ബാശേരി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അടച്ചിട്ട മുറിയില്‍ പുറംലോകവുമായിബന്ധമില്ലാതെയാണ് ഷോയ്ക്കു വേണ്ടി തങ്ങിയിരുന്നത്. അതിനാല്‍ കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ടം പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം അറിഞ്ഞിരുന്നില്ലെന്നു രജിത്കുമാര്‍ പറഞ്ഞു. തന്നോട് ആദരവു പ്രകടിപ്പിക്കാന്‍ സ്വമേധയാ എത്തിയവര്‍ നിയമക്കുരുക്കില്‍പ്പെട്ടതില്‍
വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ആറ്റിങ്ങലില്‍ നിന്ന് രജിത്കുമാര്‍ പൊലീസ് അകമ്ബടിയോടെ ആലുവ സ്‌റ്റേഷനിലെത്തിയത്. നെടുമ്ബാശേരി സിഐ പി.എം.ബൈജുവിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു.കേസുമായി ബന്ധപ്പെട്ട് നിബാസ്, അഫ്‌സല്‍,വിപിന്‍, ബിനു, ക്രിസ്റ്റിന്‍,കിരണ്‍, നികേഷ്, വൈശാഖ്, രാഗേഷ്, അന്‍വര്‍,പരീക്കുട്ടി, ഇബാസ്, അനില്‍കുമാര്‍, സോണി, ശ്രുതി എന്നിവരെ നെടുമ്ബാശേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

നിയമവിരുദ്ധമായ സംഘംചേരല്‍, കലാപശ്രമം, സര്‍ക്കാര്‍ ഉത്തരവ് ലംഘനം,പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തി ജനങ്ങള്‍ക്ക് അപകടമുണ്ടാക്കല്‍തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് കേസ്. വിമാനത്താവളത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ സംഘം ചേരരുതെന്ന ഹൈക്കോടതി ഉത്തരവും ഇവര്‍ ലംഘിച്ചിരുന്നു. ആറ്റിങ്ങലിലും രജിത്തിനു സ്വീകരണമൊരുക്കുമെന്നു പ്രചാരണമുണ്ടായിരുന്നു.

about rejith kumar

More in Malayalam

Trending

Recent

To Top