
Malayalam
അദ്ദേഹമാണ് എന്നോട് നീ കല്യാണം കഴിക്കണം എന്ന് പറഞ്ഞത്!
അദ്ദേഹമാണ് എന്നോട് നീ കല്യാണം കഴിക്കണം എന്ന് പറഞ്ഞത്!

മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഗിന്നസ് പക്രു.ഏറ്റവും നീളം കുറഞ്ഞ നടൻ,നിർമ്മാതാവ്,സംവിധായകൻ എന്നിവയെല്ലാം പക്രുവിന്റെ വിശേഷണങ്ങളാണ്.ജോക്കര്‍, അത്ഭുതദ്വീപ്, മീശമാധവന്, അതിശയന്‍, ഇമാനുവല്‍, റിംഗ് മാസ്റ്റര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കുട്ടീം കോലും എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറി. ഫാന്‍സി ഡ്രസ് എന്ന ചിത്രത്തില്‍ നിര്‍മാതാവിന്റെയും തിരക്കഥാകൃത്തിന്റെയും കുപ്പായങ്ങള്‍ കൂടി അണിഞ്ഞു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. കൗമു ദി ടി.വി”ഡേ വിത്ത് എ സ്റ്റാറി”ലൂടെയാണ് താരം മനസുതുറന്നത്.
“കുട്ടിക്കാലത്ത് സര്‍ക്കസ് വണ്ടി വരുമ്ബോള്‍ ഞാന്‍ ഓടുമായിരുന്നു. എങ്ങാനും കിഡ്നാപ്പ് ചെയ്ത് കൊണ്ടുപോകുമോ എന്ന പേടിയായിരുന്നു. പക്ഷെ ജോക്കര്‍ എന്ന പടം കഴിഞ്ഞപ്പോള്‍ ഞാന്‍ സര്‍ക്കസ് ഭയങ്കരമായി എന്ജോയ് ചെയ്തു. “കണ്ണീര് മഴയത്ത് ഞാന്‍ ഒരു കുട ചൂടി” എന്ന പോലെയായിരുന്നു സര്‍ക്കസും. അത് സര്‍ക്കസുകാരെ സംബന്ധിച്ച് ആപ്ട് ആണ്. രണ്ട് കാര്യങ്ങളാണ്. ഒന്ന് ചായം തേച്ച് ചിരിപ്പിക്കാന്‍ വേണ്ടി നമ്മള് വരുന്നു. പക്ഷെ കൂടിനകത്ത് അതായത് കൂടാരത്തിനകത്ത് ജീവിതം എന്നുപറയുന്നത് ഒരുപാട് കണ്ണീരുണ്ട്. ആ പടത്തില്‍ അഭിനയിച്ചപ്പോള്‍ ഡയറക്ട് മനസിലാക്കിയ കാര്യം അതാണ്.
ആ പടത്തോടെ ബഹദൂര്‍ ഇക്കയോട് അടുത്തു. അത് വല്യയൊരു ഭാഗ്യമായിരുന്നു. പഴയ കഥകള്‍ പറഞ്ഞുതന്നു. നസീര്‍ സാറിന്റേയും സാറിന്റേയും കാലത്തുള്ള അവരുടെ ആ ഒരു അനുഭവം ഈ സനിമയുടെ ഇടയ്ക്ക് ഗ്യാപ്പ് കിട്ടുന്ന സമയത്ത് എന്നോട് പറയും. അതൊരു വല്യ കൗതുകമായിരുന്നു. ഭരതപ്പുഴയിലെ മണല്‍ത്തരികളില്‍ നടുക്ക് കസേരയിട്ടിരിക്കും. പുള്ളിയാണ് എന്നോട് പറഞ്ഞത് നീ കല്യാണം കഴിക്കണമെന്ന്. മകളുണ്ടാകും അല്ലെങ്കില്‍ മകന്. അവരെ പഠിപ്പിക്കണം. വലിയ നിലയിലെത്തിക്കണമെന്ന് എന്നോട് ഉപദേശിക്കും. തമിഴ് പടത്തില്‍ അഭിനയിക്കണം. രജനീകാന്തിനെ പരിചയപ്പെടുത്തിത്തരാം എന്നും പറഞ്ഞു. ബഹദൂര്‍ക്ക പറഞ്ഞപോലെത്തന്നെ കുറേ കാര്യങ്ങള്‍ അങ്ങനെയായി. ഇതൊക്കെ പറയുമ്ബോഴും ഇടയ്ക്ക് അദ്ദേഹത്തിന്റെ കണ്ണ് നിറയും. അത്രയും ഒരു ആത്മബന്ധം ഉണ്ടായിരുന്നു. പക്ഷെ ആ സിനിമ റിലീസാകുന്നതിനു മുമ്ബേ അദ്ദേഹം വിടപറഞ്ഞു”-താരം പറയുന്നു.
1984ല്‍ പ്രദര്‍ശനത്തിനെത്തിയ അമ്ബിളി അമ്മാവന് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് താരം ആദ്യമായി കടന്നു വരുന്നത്. മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. ഉണ്ടപക്രു ഗിന്നസ് പക്രു എന്നീ പേരുകളിലാണ് അജയ് അറിയപ്പെടുന്നത്.ഗിന്നസ് ബുക്ക് റെക്കോര്‍ഡ് കരസ്ഥമാക്കിയതിനാലാണ് ഗിന്നസ് പക്രു എന്ന പേര് വന്നത്.പിന്നീട് സിനിമയില്‍ ഈ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.76 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള നടമാണ് അജയ്.
about guinness pakru
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...