
Malayalam
അന്ന് പ്രേം നസീർ എന്റെ അനുവാദമില്ലാതെ അത് ചെയ്തു;അങ്ങനെ ഞങ്ങൾ പിണങ്ങി!
അന്ന് പ്രേം നസീർ എന്റെ അനുവാദമില്ലാതെ അത് ചെയ്തു;അങ്ങനെ ഞങ്ങൾ പിണങ്ങി!
Published on

പ്രേം നസീറിനെക്കുറിച്ചുള്ള ചില ഓർമ്മകൾ പങ്കുവെക്കുകയാണ് ശ്രീകുമാരന്‍ തമ്ബി.ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം പ്രേം നസീറുമായുള്ള പിണക്കമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പിന്നീട് തനിക്ക് ആത്മനിന്ദ തോന്നിയ ഒരു സംഭവമായി അത് മാറിയെന്നും ശ്രീകുമാരന്‍ തമ്ബി മനോരമയുടെ ‘നേരെ ചൊവ്വേ’ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.
സിനിമയില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഞാന്‍ എടുത്ത തീരുമാനങ്ങള്‍ തെറ്റായി പോയിരുന്നുവെന്ന് എനിക്ക് ഇപ്പോള്‍ തോന്നാറുണ്ട്. എല്ലായ്പ്പോഴും എന്നെ സ്നേഹിക്കുകയും, സ്വന്തം അനിയനെപ്പോലെ സ്നേഹിക്കുകയും എന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുകയും എന്റെ ഒരു സിനിമ സൂപ്പര്‍ ഹിറ്റായി പണം കിട്ടിയപ്പോള്‍ അത് ഒരു തിയേറ്റര്‍ ആക്കി മാറ്റണമെന്ന് എന്നെ ഉപദേശിക്കുകയും ചെയ്ത പ്രേം നസീര്‍ സാറിനോട് ഞാന്‍ പിണങ്ങി. നിസ്സാര കാര്യത്തിന്. കാരണം ‘ജയിക്കാനായി ജനിച്ചവന്’ എന്ന സിനിമയ്ക്കായി എനിക്ക് തന്ന കാള്‍ ഷീറ്റ് അദ്ദേഹമെടുത്ത് എന്റെ അനുവാദമില്ലാതെ ഹരിപോത്തന് കൊടുത്തു ഹരിപോത്തനെ അന്ന് എനിക്ക് ഇഷ്ടമല്ല. അയാള്‍ക്ക് അത് മറിച്ചു കൊടുത്തപ്പോള്‍ എനിക്ക് ദേഷ്യം വന്നു. അപ്പോള്‍ ഞാന്‍ നസീര്‍ സാറിനോട് ചോദിച്ചു.
‘നിങ്ങളും എന്നെ ചതിക്കുകയാണോ?’ സത്യത്തില്‍ ആ തെറ്റിന്റെ പേരില്‍ ഞാന്‍ നസീര്‍ സാറിനോട് പിണങ്ങിയത് ശരിയായില്ല. പിന്നീട് ‘നായാട്ട്’ എന്ന എന്റെ സിനിമയില്‍ അദ്ദേഹം മടങ്ങി വന്നു. ജയന് ഹീറോയായ സിനിമയില്‍ ഒരു രണ്ടാം നായകനായിട്ടാണ് നസീര്‍ സാര്‍ അഭിനയിക്കാന്‍ തയ്യാറായത്, ആ സമയം ഞാന്‍ പറഞ്ഞു ‘സാറിന് വേണ്ടി കുറച്ചു സീനുകള്‍ കൂടുതല്‍ എഴുതി ചേര്‍ക്കുന്നുണ്ടെന്ന്’, അപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ‘അങ്ങനെയൊന്നും വേണ്ട എനിക്ക് പഴയ പോലെ തമ്ബിയുടെ ക്യാമ്ബിലേക്ക് മടങ്ങി വരണം’ എന്നാണ്. ഒരു സൂപ്പര്‍ താരവും അങ്ങനെ പറയില്ല, എനിക്ക് എന്നോട് ആത്മനിന്ദ തോന്നിയ നിമിഷമായിരുന്നു അത്. ശ്രീകുമാരന്‍ തമ്ബി വ്യക്തമാക്കുന്നു.
about prem nazir
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...