Connect with us

ഒന്ന് മൂത്രമൊഴിക്കാൻ പോലും കഴിയില്ല;ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ ഫോട്ടോ വരും!

Malayalam

ഒന്ന് മൂത്രമൊഴിക്കാൻ പോലും കഴിയില്ല;ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ ഫോട്ടോ വരും!

ഒന്ന് മൂത്രമൊഴിക്കാൻ പോലും കഴിയില്ല;ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ ഫോട്ടോ വരും!

ഒരു സെലിബ്രറ്റി ആയതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ ടൊവീനോ തോമസ്.നടനായതിനു ശേഷം തന്റെയൊപ്പം ഒരു പരിപാടിയ്ക്കും വരാവെന്‍ വീട്ടുകാര്‍ക്ക് ഇഷ്ടമല്ലെന്നും മകളെ ഒരിക്കല്‍ സെല്‍ഫി എടുക്കുന്നതിനിടെ തട്ടിയിട്ടതിനെ കുറിച്ച്‌ ആരോട് പരാതി പെടാനാണെന്ന് ടോവിനോ ചോദിക്കുന്നു.

‘നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന പല സൗഹൃദങ്ങളും വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ എനിക്ക് തിരികെ തന്നിട്ടുണ്ട്. പലരെയും അങ്ങോട്ടു വിളിക്കുമ്ബോള്‍ നീ തിരക്കിലായിരിക്കുമെന്നു വിചാരിച്ചിട്ടാണ് ഞാന്‍ വിളിക്കാത്തത് എന്ന മറുപടികള്‍ കേള്‍ക്കേണ്ടി വരും. മിസ്ഡ് കോള്‍ കണ്ടാലെങ്കിലും തിരിച്ചു വിളിക്കാറുമുണ്ട്. ഒന്നു മൂത്രമൊഴിക്കാനിറങ്ങിയാല്‍ പോലും അതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ വാര്‍ത്തയാക്കുന്ന നാടാണിത്. കഴിഞ്ഞ ദിവസം തിരൂര്‍ വച്ചു നടന്ന ഒരു ഉദ്ഘാടനത്തിന് പോയപ്പോള്‍ എനിക്കൊന്നു മൂത്രമൊഴിക്കണമെന്നു തോന്നി. റോഡരികില്‍ കാര്യം സാധിക്കാനാവില്ലല്ലോ. പിറ്റേദിവസം ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ ഫോട്ടോ വരും. ഹോട്ടലിലും മറ്റും പോയി അനുവാദം ചോദിക്കും അതാണ് പതിവ്. എന്റെ കൈ മുറിഞ്ഞിട്ടുമുണ്ടായിരുന്നു. ഷൂട്ടിനിടയില്‍ സംഭവിച്ചതാണ്. ഒരു പൊതുവേദിയില്‍ കയറാന്‍ പോവുകയല്ലേ. ഒരു ബാന്റ് എയ്ഡ് വാങ്ങാന്‍ തീരുമാനിച്ചു. കാര്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിര്‍ത്തി ബാന്റ് എയ്ഡ് മേടിക്കാന്‍ മാനേജറെ വിട്ടു. അതു വാങ്ങി ഇറങ്ങുന്നതിനിടയില്‍ അടുത്തെവിടെയെങ്കിലും ടോയ്‌ലറ്റ് സൗകര്യമുണ്ടോയെന്നും അന്വേഷിച്ചു കണ്ടെത്തി.’

‘യൂറിക് ആസിഡ് കൂടുതലാണെനിക്ക്. അതുകൊണ്ട് കുറേവെള്ളം കുടിക്കും ഞാന്‍. അതിന്റെ ഭാഗമായി പോകുന്ന വഴിക്കൊക്കെ ‘നേച്ചേഴ്‌സ് കോള്‍’ ഉണ്ടാകും എന്നതാണ്. അങ്ങനെ ബാന്റ് എയ്ഡിനും എന്റെ കാര്യസാധ്യത്തിനും വേണ്ടി അവിടെ ഇറങ്ങി, ബാന്റ്‌എയ്ഡ് വാങ്ങി ഒട്ടിച്ചു. ടോയ്‌ലറ്റിലും പോയി. പിറ്റേ ദിവസം വാട്ട്‌സ്‌അപ്പ് ഗ്രൂപ്പുകളിലൊക്കെ ഒരു വാര്‍ത്ത. വൈലത്തൂരില്‍ സംഘര്‍ഷാവസ്ഥ. ടൊവിനോ പനിയായി ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ അവിടെ ആരോ തടഞ്ഞു എന്നെല്ലാം പറഞ്ഞ്. എന്റെയൊപ്പം ഒരു പരിപാടിയ്ക്കും വരാന്‍ വീട്ടുകാര്‍ക്ക് ഇഷ്ടമല്ല. ഒരിക്കല്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ എന്റെ മോളെ തട്ടിയിട്ടു. ഈ സങ്കടമൊക്കെ ആരോടു പറയാന്‍. കുടുംബത്തെ കൂടി ബാധിക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ എവിടെയും പരാതിപ്പെടാനുമില്ല.’- ടൊവീനോ പറഞ്ഞു.

about tovino thomas

More in Malayalam

Trending

Recent

To Top