Connect with us

ഒരു ഭീകര രജനി സ്‌റ്റൈല്‍ ആരാധകൻ; നേരിട്ട് കണ്ടപ്പോൾ മനസ്സ് മരവിച്ചു..

Malayalam

ഒരു ഭീകര രജനി സ്‌റ്റൈല്‍ ആരാധകൻ; നേരിട്ട് കണ്ടപ്പോൾ മനസ്സ് മരവിച്ചു..

ഒരു ഭീകര രജനി സ്‌റ്റൈല്‍ ആരാധകൻ; നേരിട്ട് കണ്ടപ്പോൾ മനസ്സ് മരവിച്ചു..

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മണികണ്ഠന്‍ ആചാരി പേട്ടയിൽ രജനിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ഒരു ഭീകര രജനി സ്‌റ്റൈല്‍ ആരാധകൻ അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ കുറേ നേരത്തേക്ക് മരവിച്ച അവസ്ഥയിലായിരുന്നുവെന്ന് മണികണ്ഠന്‍ പറയുന്നു

‍’രജനിസാറിനൊപ്പം പേട്ടയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതാണ് മറ്റൊരു മഹാഭാഗ്യം. രജനി സാറിനെ അടുത്തു കണ്ടപ്പോള്‍ കുറേ നേരത്തേക്ക് മരവിച്ച അവസ്ഥയായിരുന്നു. ബാഷ, അരുണാചലം, മുത്തു അങ്ങനെ സാറിന്റെ എല്ലാ സിനിമയും നാലഞ്ചു പ്രാവശ്യം എങ്കിലും കണ്ടിരിക്കും. അതേപോലെ സിഗരറ്റ് ഇടുക. സ്‌കൂളില്‍ പോകുമ്പോള്‍ രണ്ട് ഷര്‍ട്ട് ഇടും. ഒന്ന് വെള്ളയും മറ്റൊന്ന് കളര്‍ ഷര്‍ട്ടും.

ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് കളിക്കാന്‍ പോകുമ്പോള്‍ ഷര്‍ട്ട് രജനി സ്‌റ്റൈലില്‍ ആക്കിയാണ് നടക്കുന്നത്. ഒരു ഭീകര രജനി സ്‌റ്റൈല്‍ ആരാധകനായിരുന്നു. ആ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ സ്‌ക്രീന്‍ പങ്കു വയ്ക്കുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര അത്ഭുതവും ഞാന്‍ എന്നെത്തന്നെ കുറേ പൊക്കി പറഞ്ഞ നിമിഷമാണ്’. മണികണ്ഠന്‍ പറയുന്നു.

Manikandan R. Achari

More in Malayalam

Trending

Recent

To Top