
Malayalam
എന്റെ പെണ്ണ് പുറത്തായതിൽ ഞാൻ സന്തോഷിക്കുന്നു; വീണ നായരുടെ ഭർത്താവിന്റെ പ്രതികരണം ഇങ്ങനെ!
എന്റെ പെണ്ണ് പുറത്തായതിൽ ഞാൻ സന്തോഷിക്കുന്നു; വീണ നായരുടെ ഭർത്താവിന്റെ പ്രതികരണം ഇങ്ങനെ!

ബിഗ് ബോസ് 65 ദിവസങ്ങൾ പിന്നിട്ടപ്പോൾ ഈ ആഴ്ച ഹൗസിനുള്ളിൽ നിന്ന് പുറത്തേക്ക് പോയത് വീണ നായരാണ്. മഞ്ജു പത്രോസിന് പിന്നാലെയാണ് വീണ പുറത്തേക്ക് പോയിരിക്കുന്നത്. വീണ നായർ പുറത്തായതിൽ അൽപം ദുഃഖവും ഏറെ സന്തോഷവുമുണ്ടെന്ന് ഭര്‍ത്താവ് അമന്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അമൻ ഈ കാര്യം വ്യക്തമാക്കിയത്
കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരെ,
അങ്ങനെ ബിഗ്ബോസ് ഹൌസിൽ നിന്ന് ‘എന്റെ പെണ്ണ്’ പുറത്തേക്ക്. അൽപ്പം ദുഖവും ഏറെ സന്തോഷവും. കാരണം, 65 ദിവസങ്ങൾ ആയി ഞാൻ അവളോട് സംസാരിച്ചിട്ട്. ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംഷയുണ്ട് ആ വിളിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്.
ഇതിലൊക്കെ ഉപരി ഈ ദിവസങ്ങളിൽ കട്ടക്ക് കൂടെ നിന്ന നിങ്ങളോടാണ് വലിയ നന്ദി. സ്നേഹ സന്ദേശങ്ങൾക്ക്, പിൻ ബലത്തിന്, ആരോപണങ്ങൾക്ക്, വിലയിരുത്തലിന്, ശാസനക്കു, വിമർശനങ്ങൾക്ക്, പരിഹാസത്തിന്, ട്രോളുകൾക്കു😀, എല്ലാറ്റിനും ഹൃദയത്തിന്റെ ഭാഷയിൽ മനസ്സ് നിറഞ്ഞ നന്ദി ❤️🙏😍.
പുറത്താകാതെ തുടരുന്ന ബാക്കി മത്സരാർത്ഥികൾക്ക് ആശംസകൾ. ഇനി വീണ വന്നിട്ട് അവൾ എഴുതും സാവകാശം. ഞാൻ പേജിൽ നിന്നു വിടവാങ്ങുന്നു. GOOD BYE 🙌✌️
ഒരിക്കൽക്കൂടി നന്ദി
എന്ന് വീണയുടെ ‘കണ്ണേട്ടൻ’
“ഇതുവരെ അവളുടെ വിളി വന്നിട്ടില്ല. ഹെസ്സ സ്ട്രീറ്റിലെ ( ദുബായ് ) enoc പമ്പിൽ നിന്നാണ് എഴുതുന്നത്. ഇനി വിളി വന്നിട്ടേ മുന്പോട്ടുള്ളു. ഇന്ന് ദുബായിക്ക് ഭയങ്കര സൗന്ദര്യം 😍”
big boss 2
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...