
Malayalam
‘പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി!
‘പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി!

കേരളക്കര ഒന്നടങ്കം ഞെട്ടലോടെയാണ് ഒന്നരവയസുകാരനെ അമ്മ കടല്‍തീരത്തെ കരിങ്കല്ലുകള്‍ക്കിടയിലെറിഞ്ഞു കൊലപ്പെടുത്തിയ വാർത്ത അറിഞ്ഞത്.ഇരുപത്തിരണ്ടുകാരി ശരണ്യ കാമുകനൊപ്പം ജീവിക്കാനാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഈ സംഭവത്തെ അപലപിച്ച് നിരവധി പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്നത്. ഇപ്പോളിതാ സംഭവത്തിൽ പ്രതികരണവുമായി ടെലിവിഷന്‍ അവതാരകയായ അശ്വതി ശ്രീകാന്ത് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.
‘പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി…! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല…’ അശ്വതി ഫെയ്സ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് ഈ അഭിപ്രായത്തോട് യോജിച്ച് കമന്റുമായി എത്തിയിരിക്കുന്നത്. അമ്മ എന്ന് വിളിക്കാന്‍ ഒരു സ്ത്രീയുടെ വയറ്റില്‍ 10 മാസം കിടക്കണം എന്നും ഇല്ല എന്നും കര്‍മം കൊണ്ടും ഒരു സ്ത്രീയെ അമ്മ എന്ന് നമുക്ക് വിളിക്കാം, നമുക്കവരെ അമ്മ എന്ന് വിളിക്കാതിരിക്കാം എന്നു മറ്റുമാണ് കമന്റുകള്‍.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ശരണ്യ ഒന്നര വയസ്മാത്രം പ്രായമുള്ള വിയാനെ കൊലപ്പെടുത്തിയത്. കുഞ്ഞുമായി കടല്‍ത്തിരത്ത് എത്തിയ ശരണ്യ കടല്‍ ഭിത്തിയിലെ പാറക്കെട്ടുകളിലേക്കു കുട്ടിയെ വലിച്ചെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.
aswathy sreekanth about kannur child murder
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...